യുവാവിനെ കൊന്ന് തെങ്ങിന്‍തോപ്പില്‍ തള്ളി; പ്രതി അറസ്റ്റില്‍
എടക്കാട്: എടക്കാട് ബീച്ചിനു സമീപമുളള കുറ്റിക്കകം ഏഴര മുനമ്പില്‍ യുവാവിനെ തെങ്ങിന്‍ തോട്ടത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞു. ഇതിനെ തുടര്‍ന്ന് പ്രതിയെ പൊലിസ് അറസ്റ്റു ചെയ്തു. എടക്കാട് ഏഴര കുറ്റിക്കകം മുനമ്പ് പാറപ്പള്ളിക്ക് സമീപം ആനക്കുഴിയിലെ തെങ്ങിന്‍തോട്ടത്തിലെ ചതുപ്പില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. കുറ്റിക്കകം മുനമ്പ് സ്വദേശി പറമ്പില്‍ സുമോദിനെ (39) യാണ് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഒരുമണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്
സംഭവത്തില്‍ കുറ്റിക്കകം സ്വദേശി അസീബിനെയാണ് പോലീസ് ബുധനാഴ്ച്ച രാവിലെ ഒന്‍പതു മണിയോടെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച്ച കസ്റ്റഡിയിലെടുത്ത അസീബിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എസിപി ടികെ രത്നകുമാറിന്റെ നേതൃത്വത്തില്‍ എടക്കാട് സിഐ സുരേന്ദ്രന്‍ കല്യാടനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്പണമിടപാട് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതന്നൊണ് പോലീസ് നല്‍കുന്ന വിവരം.തിങ്കളാഴ്ച്ച ഉച്ചക്ക് ശേഷമാണ് തെങ്ങിന്‍ തോപ്പില്‍മൃതദേഹം കണ്ടെത്തിയത്

സുമോദിന്റെ മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും പോസ്റ്റുമോര്‍ട്ടംനടത്തിയിരുന്നു.തലയ്ക്ക് ആഴത്തിലുളള ക്ഷതമേറ്റാണ്സുമോദ് മരിക്കാനിടയായതെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുളള പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ ഈപരാമര്‍ശമാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അസീബിനെ പിടികൂടിയത്.ഇയാളെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സുഹുത്തായ സുമോദുമായി പണമിടപാട് തര്‍ക്കമുണ്ടായിരുന്നത് വ്യക്തമായതായി പൊലിസ് പറഞ്ഞു. കൊലനടത്താനായി ആസൂത്രിതമായപ്രതി സുമോദിനെ പാറപ്പളളിയിലെ ആനക്കുഴിക്ക് സമീപമുളള തെങ്ങിന്‍ തോട്ടത്തില്‍ വിളിച്ചുവരുത്തിയത്.
മാരകായുധം കൊണ്ടു തലയ്ക്കു അടിച്ചുവീഴ്ത്തി മരണം ഉറപ്പുവരുത്തി മൃതദേഹം തെങ്ങിന്‍തോട്ടത്തില്‍ തളളുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലിസ് അവിടെയെത്തി മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റു മോര്‍ട്ടത്തിനായി കണ്ണൂര്‍ ജില്ലാആശുപത്രിയിലേക്ക് മാറ്റിയത്. പ്രതിയെ ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് എടക്കാട് സി. ഐ സുരേന്ദ്രന്‍ കല്യാടന്‍ അറിയിച്ചു. കുറ്റിക്കകം പറമ്പില്‍ ഹൗസില്‍ പ്രഭാകരന്റെയുംകമലയുടെയും മകനാണ് സുമോദ്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതിനു ശേഷം സംസ്‌കരിച്ചു.
തികച്ചും ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതിയെ മണിക്കൂറുകള്‍കൊണ്ടു വലയിലാക്കാന്‍ പൊലിസിന് കഴിഞ്ഞത്.സംഭവദിവസം അസീബിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പാറപ്പളളിയിലെ ആനക്കുഴിയിലുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനിടെ സുമോദിന്റെമരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു ബന്ധുക്കള്‍ എടക്കാട് പൊലിസില്‍ പരാതി നല്‍കിയിരുന്നു. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ സംശയമുണ്ടെന്ന് തോന്നിയ പതിനെട്ടുപേരെ പൊലിസ് ചോദ്യം ചെയ്യുകയും ഒടുവില്‍ അസീബിലെത്തുകയുമായിരുന്നു. കൊലനടത്തിയത് അസീബ് തനിച്ചാണോയെന്ന കാര്യം പൊലിസ് അന്വേഷിച്ചുവരികയാണ്.












Click it and Unblock the Notifications