Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: പൊലിസ് അന്വേഷണമാരംഭിച്ചു

തലശേരി: യുവാവിനെ കുറ്റ്യാടി ചു്‌രത്തില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മാഹി പള്ളൂര്‍ സ്വദേശിയായ യുവാവിന്റെ മൃതദേഹമാണ് റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി . കുറ്റ്യാടി പക്രംതളം ചുരണി റോഡരികിലാണ് തിങ്കളാഴ്ച്ച രാവിലെ മൃതദേഹം കണ്ടെത്തിയത് . മാഹി പള്ളൂര്‍ സ്വദേശി അജയ് ഗണേഷാണ് ( 31 ) മരിച്ചത് .

നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത് . തുടര്‍ന്ന് തൊട്ടില്‍പ്പാലം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു . മൃതദേഹത്തിനു സമീപം പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള ബൈക്കും കണ്ടെത്തിയിരുന്നു . പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത് . അജയ് കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ നിന്നു സ്‌കൂട്ടറില്‍ യാത്ര പോയതാണെന്നാണ് വിവരം . പള്ളൂരിലെ ഉല്ലാസ് ബാര്‍ ഉടമ ഗണേഷിന്റെ മകനാണ് അജയ് . ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു .

11

മൃതദേഹത്തിനു സമീപം പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള ബൈക്കും കണ്ടെത്തിയിരുന്നു . പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത് . അജയ് കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ നിന്നു സ്‌കൂട്ടറില്‍ യാത്ര പോയതാണെന്നാണ് വിവരം . പള്ളൂരിലെ ഉല്ലാസ് ബാര്‍ ഉടമ ഗണേഷിന്റെ മകനാണ് അജയെന്നു ബന്ധുക്കളെത്തിയാണ് തിരിച്ചറിഞ്ഞത്.

തൊട്ടില്‍പാലം സിഐ ജേക്കബ് , എസ്‌ഐ രാധാകൃഷ്ണന്‍ എന്നിവരും വടകരയില്‍ നിന്നു ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി . ശോഭയാണ് അജയ്ടെ അമ്മ . പ്രസൂണ്‍ , അനുഷ എന്നിവര്‍ സഹോദരങ്ങളാണ് . പൊലിസ് അസ്വാഭാവികമരണത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Recommended Video

cmsvideo
    രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+