പാനൂരില്‍ കാപ്പചുമത്തി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ നാടുകടത്തി
പാനൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പാനൂര്‍ സ്വദേശിയായ യുവാവിനെ പാനൂര്‍ പൊലിസ് കാപ്പചുമത്തി അറസ്റ്റു ചെയ്തു നാടുകടത്തി. പന്ന്യന്നൂര്‍ കണിയാന്‍ങ്കണ്ടി വീട്ടില്‍ രാഗേഷിനെയാ(43)ണ് വ്യാഴാഴ്ച്ച രാവിലെ പത്തുമണിക്ക് പന്ന്യന്നൂരില്‍ നിന്നും അറസ്റ്റു ചെയ്തു പാനൂര്‍ പൊലിസ് ജില്ലയ്ക്കു പുറത്തേക്ക് നാടുകടത്തിയത്.
ഇയാള്‍ക്കെതിരെ പാനൂര്‍ പൊലിസ് സ്‌റ്റേഷനില്‍ സ്‌ഫോടക വസ്തു കൈക്കാര്യം ചെയ്യുല്‍, ഭവനഭേദനം, ലഹള നടത്തല്‍, അന്യായമായി തടഞ്ഞുവയ്ക്കല്‍, ദേഹോപദ്രവമുണ്ടാക്കാല്‍ എന്നിങ്ങനെ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. അജിത്ത് കുമാറിന്റെ റിപ്പോര്‍ട്ടു പ്രകാരം കണ്ണൂര്‍ റെയ്ഞ്ച് ഡി. ഐ.ജിയാണ് പ്രതിയെ നാടുകടത്താന്‍ ഉത്തരവിട്ടത്.

കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനും ജില്ലയില്‍ ഏതെങ്കിലും തരത്തിലുളള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുന്നതും തടഞ്ഞുകൊണ്ടാണ് ഉത്തരവായത്.നിരന്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നവര്‍ക്കെതിരെയും ജനങ്ങളുടെ സമാധാന ജീവിതത്തിന് തടസ്സം നില്‍ക്കുന്നവരെയും നിരീക്ഷിച്ച് കണ്ണൂര്‍ സിറ്റി പോലീസ് ശക്തമായ നടപടി സ്വീകരിച്ച് വരികയാണെന്ന് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ആര്‍. അജിത്ത്കുമാര്‍ അറിയിച്ചു.
2022- 2023 വര്‍ഷത്തില്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടെന്ന് ചൂണ്ടിക്കാട്ടി പാനൂരില്‍ 18 പേരെയാണ് കാപ്പ ചുമത്തി നാടുകടത്തുയോ, ജയിലില്‍ ഇടുകയോ ചെയ്തത്. ഇതില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകരാണ് ഗുണ്ടാ, റൗഡി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.കെ സി മുക്കിലെ അഷിന്‍, കെ സി മുക്കിലെ അരുണ്‍ ഭാസ്‌ക്കര്‍, കുനുമ്മല്‍ ശ്യാംജിത്ത്, എലാങ്കോട് ആദര്‍ശ്, കുറ്റേരിയിലെ ഷിബിന്‍, രാജേഷ്, ജിനേഷ്, ചെണ്ടയാട് അമല്‍ രാജ്, പാത്തിപാലത്തെ പ്രവീണ്‍, മുത്താറിപ്പീടിക ഷുബിന്‍, പന്ന്യന്നൂര്‍ അനില്‍ കുമാര്‍, സില്‍ജിത്ത്, കെ സി മുക്കിലെ സജീവന്‍, ചമ്പാട് ജിസിന്‍, ചമ്പാട് കെ.കെ.രാഗേഷ്, കെ.എം.വിഷ്ണു, കണ്ണം വെള്ളി ശ്രീലാല്‍, കൂറ്റേരി റോഷിത്ത് എന്നിവരാണ് കാപ്പ നിയമത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
ഇതില്‍ ചിലര്‍ കാപ്പ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുകയും, അപ്പീലില്‍ ശിക്ഷ ഇളവ് ലഭിച്ചവരുമാണ്. കുഴല്‍പ്പണം തട്ടിപ്പറിക്കല്‍, ക്വട്ടേഷന്‍ മറ്റ് അക്രമങ്ങള്‍ എന്നിവയില്‍ ഉള്‍പ്പെട്ടവരാണ് ഏവരും.ഇതില്‍ രാഷ്ട്രീയ അക്രമണ കേസിലെ പ്രതികളും കാപ്പയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈയിടെ കോണ്‍ഗ്രസ് ബി ജെ പി സംഘര്‍ഷം നടന്ന പന്ന്യന്നൂരിലെ ബി ജെ പി പ്രവര്‍ത്തകരും കാപ്പയുടെ പരിധിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications