Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയോട് ഫോണില്‍ അശ്ലീല പരാമര്‍ശം നടത്തി ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

കണ്ണവം: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയോട് ഫോണില്‍ അശ്ലീലം കലര്‍ന്ന ഭാഷയില്‍ സംസാരിക്കുകയും സന്ദേശങ്ങള്‍ അയച്ചു നിരന്തരം ശല്യപ്പെടുത്തുകയും ചെയ്തു എന്ന പരാതിയില്‍ യുവാവിനെ പോക്സോ കേസ് ചുമത്തി അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കണ്ണവത്തെ കെ.കെ വിഷ്ണുവാ(29)ണ് അറസ്റ്റിലായത്.

പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയതിനും അശ്ളീല ഭാഷയില്‍ ഫോണില്‍ സംസാരിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഇയാളുടെ ഫോണില്‍ നിന്നും മൊബൈല്‍ ഫോണ്‍ രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തെ കുറിച്ചു കുട്ടിയുടെ മൊഴിയെടുത്തതിന് ശേഷമാണ് പൊലിസ് കേസെടുത്തത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളാണ് പരാതി നല്‍കിയത്.

QDSQWS

വാട്‌സാപ്പ് വഴിയും അല്ലാതെയുമാണ് ഇയാള്‍ പെണ്‍കുട്ടിയ ഭീഷണിപ്പെടുത്തിയത്. കുട്ടിയുടെ മുഖം മോര്‍ഫു ചെയ്ത് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതായാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതി. സി.പി.എമ്മിന്റെ പ്രാദേശിക നേതാവും ഡി.വെ.എഫ്.ഐയുടെം കണ്ണവം മേഖലയിലെ മുന്‍നിര നേതാക്കളിലൊരാളുമാണ് വിഷ്ണു(29).

സോഷ്യല്‍ മീഡിയയില്‍ പി. ജയരാജനെ അനുകൂലിക്കുന്ന സൈബര്‍ പോരാളി കൂടിയാണ് വിഷ്ണു. പി. ജയരാജനുമായി പൊതുപരിപാടിയില്‍ നില്‍ക്കുന്ന ഫോട്ടോ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. വിഷ്ണു കണ്ണവമെന്ന പേരില്‍ അറിയപ്പെടുന്ന ഇയാളുടെ ഫെയ്സ്ബുക്ക് പേജില്‍ അക്രമത്തിന്റെ വഴിയില്‍ കൂടെയാണ് അവര്‍ പോകുന്നതെങ്കില്‍ ആ അക്രമത്തിന്റെ വഴി നമുക്കും സ്വീകരിക്കാമെന്നു ടാഗ് ലൈനായി കൊടുത്തിട്ടുണ്ട്.

നിരന്തരം സി.പി.എം - ആര്‍എസ്എസ് സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലങ്ങളിലൊന്നാണ് കണ്ണവം. കണ്ണവം പൂഴിയോട് മുന്‍ ബ്രാഞ്ച് സെക്രട്ടറിയും നിലവില്‍ ഡി.വൈ.എഫ്.ഐ കണ്ണവം മേഖല ട്രഷററുമായ കെ.കെ വിഷ്ണുവിനെ അറസ്റ്റു ചെയ്യാതിരിക്കാന്‍ പൊലിസിനു മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായിരുന്നുവെങ്കിലും കുട്ടിയുടെ രക്ഷിതാക്കള്‍ പരാതിയില്‍ ഉറച്ചു നിന്നതും ഇയാളുടെ ഫോണില്‍ നിന്നും തെളിവുകള്‍ പിടിച്ചെടുത്തതും കുരുക്കായി.

സംഭവം വിവാദമായതിനെ തുടര്‍ന്ന് പൊലിസ് പോക്‌സോ കേസ് ചുമത്തി വിഷ്ണുവിനെ ഇന്നലെ വൈകുന്നേരം തന്നെ അറസ്റ്റു ചെയ്യുകയായിരുന്നു. കൂത്തുപറമ്പ് പൊലിസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തില്‍ ആണ് ഇയാളെ അറസ്റ്റു ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+