ഹോം ഗാര്‍ഡിനെ വാഹനംകൊണ്ടു ഇടിച്ചു പരുക്കേല്‍പ്പിച്ച യുവാവ് റിമാന്‍ഡില്‍
കൂത്തുപറമ്പ്: ട്രാഫിക്ക് തിരക്കേറിയ സമയത്ത് കൂത്തുപറമ്പ് നഗരത്തില്‍ ഹോംഗാര്‍ഡിനോട് അതിക്രമം കാണിച്ച യുവാവ് റിമാന്‍ഡില്‍. കൂത്തുപറമ്പ് നഗരത്തിലെ കൂത്തുപറമ്പ്-തലശേരി റോഡില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡിനെ ഭീഷണി പെടുത്തുകയും അസഭ്യംപറയുകയും വാഹനം കൊണ്ട് ഇടിച്ചു പരുക്കേല്‍പ്പിക്കുകയും ചെയ്തതിനു ശേഷം സംഭവസ്ഥലത്തു നിന്നും മുങ്ങിയ യുവാവിനെയാണ് കൂത്തുപറമ്പ് ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തത്.
നോ പാര്‍ക്കിംഗ് സ്ഥലത്ത് നിര്‍ത്തിയിട്ട കാര്‍ അവിടെ നിന്ന് മാറ്റുവാന്‍ ആവശ്യപ്പെട്ടതിന് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡിനെ ഭീഷണിപ്പെടുത്തുകയും പരസ്യമായി അസഭ്യം പറയുകയും കാറുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത് അവിടെ നിന്ന് കടന്നുകളഞ്ഞയാളെയാണ് കൂത്തുപറമ്പ് പോലീസ് പിടികൂടിയത്. ഇയാളെ കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അന്നേ ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹോം ഗാര്‍ഡ് രമേശന്റെ പരാതിയിലാണ് കൂത്തുപറമ്പ് നവാസ് മന്‍സില്‍, കണ്ടേരിയിലെ പി.കെ അര്‍ഷാദിനെ(30) അറസ്റ്റു ചെയ്തത്.

ഇയാള്‍ക്കെതിരെ ഇതിന് മുന്‍പും കൂത്തുപറമ്പ് സ്റ്റേഷനില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് പൊലിസ് പറയുന്നത്. കൂത്തുപറമ്പ്,തലശ്ശേരി റോഡിലെ നോ പാര്‍ക്കിംഗ് സ്ഥലത്ത് വച്ചാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്.അര്‍ഷാദ് ഇവിടെ കാര്‍പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കവെ ഹോംഗാര്‍ഡ് രമേശന്‍ ഇടപെടുകയും പാര്‍ക്കിങ് വിലയ്ക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും അര്‍ഷാദ് രമേശനെ അക്രമിച്ചുവെന്നുമാണ് പരാതി.
കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്പെക്ടര്‍ അഖില്‍, ജൂനിയര്‍ സബ് ഇന്‍സ്‌പെക്ടര്‍ പി.വി അനീഷ് കുമാര്‍ , സിവില്‍ പോലീസ് ഓഫീസര്‍മാരായ മഹേഷ്, ഷിനിത, റാഷിദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയായ യുവാവിനെപിടികൂടിയത്.ഗതാഗതകുരുക്ക് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂത്തുപറമ്പ് നഗരത്തില്‍ പൊലിസ് അനധികൃത പാര്‍ക്കിങിനെതിരെ നടപടി ശക്തമാക്കിയിരിക്കുകയാണ്.












Click it and Unblock the Notifications