Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്ത യുവാവ് റിമാന്‍ഡില്‍

കണ്ണൂര്‍: തലശ്ശേരി സെയ്ദാര്‍ പള്ളിയില്‍ സിപിഎം ഓഫീസിന് നേരെ ആക്രമം നടത്തിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ യുവാവ് റിമാന്‍ഡില്‍. സിടി ഉമ്മര്‍ സ്മാരക ബ്രാഞ്ച് കമ്മറ്റി ഓഫീസ് മന്ദിരമാണ് അടിച്ച് തകര്‍ത്തത്. മന്ദിരത്തില്‍ അതിക്രമിച്ച് കയറി കതകും പൂട്ടും തകര്‍ത്ത യുവാവിനെയാണ് തലശേരി ടൗണ്‍ പൊലിസ് പിടികൂടിയത്.

വ്യാപകമായ അക്രമമാണ് ഇയാള്‍ അഴിച്ചു വിട്ടത്. ഉമ്മര്‍ സ്മാരക മന്ദിരത്തിനുള്ളിലെ ലൈറ്റ്, കളിക്കാനുള്ള കാരംസം ബോര്‍ഡ് തുടങ്ങിയവ പൂര്‍ണമായും ഇരുമ്പ് വടികൊണ്ടും മറ്റു ആയുധങ്ങള്‍കൊണ്ടും നശിപ്പിച്ചു. തലശേരി: ഗോപാലപ്പേട്ട തിരുവാണിഭ ഗ വ തി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ബൈത്തുല്‍ ഉമൈബാനില്‍ നഫീലിനെ(29)യാണ്.

cpm

തലശേരി മത്സ്യ മാര്‍ക്കറ്റിന് സമീപം വെച്ചു തലശേരി ടൗണ്‍ പൊലിസ് അറസ്റ്റുചെയ്തത്. ഇയാളെ തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ദേശാഭിമാനി പത്രവിതരണക്കാരനും ഒരു വാച്ച്മാനുമാണ് വെളളിയാഴ്ച്ച രാവിലെ അഞ്ച് മണിയോടെ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് അക്രമിക്കുന്നത് നേരില്‍ കണ്ടത്.

ഇവരെ കണ്ടയുടനെ അക്രമി ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് ഇവര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. അക്രമിയെക്കണ്ടവര്‍ നല്‍കിയ ഏകദേശ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സെയ്ദാര്‍ പള്ളി ബ്രാഞ്ച് സെക്രട്ടറി അബ്ദുള്‍ ഖിലാബ് ആണ് പ്രതിയെപ്പറ്റി സൂചന പൊലീസിന് നല്‍കിയത്.

ഒരു തരത്തിലുള്ള പ്രകോപനവുമില്ലാതെയാണ് ആക്രമണമെന്നും അദ്ദേഹം പറഞ്ഞു. സി.പി. എം സംസ്ഥാനകമ്മിറ്റിയംഗം പി.ജയരാജന്‍, തലശേരി ഏരിയാ സെക്രട്ടറി എം.സി രമേശന്‍ തുടങ്ങിയ നേതാക്കള്‍ അക്രമം നടന്ന സൈദാര്‍പളളിയിലെ പാര്‍ട്ടി ഓഫീസ് സന്ദര്‍ശിച്ചു. നേരത്തെ രാഷ്്ട്രീയ സംഘര്‍ഷം നിലനിന്നിരുന്ന പ്രദേശമാണ് സൈദാര്‍പളളി.

വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്‍. ഡി. എഫ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസല്‍ ഇവിടെ കൊല്ലപ്പെട്ടിരുന്നു. സി.ബി. ഐ അന്വേഷണം നടത്തിയ ഇൗ കേസില്‍ സി.പി. എം നേതാക്കളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവരുള്‍പ്പെടെ ഗൂഡാലോചനകേസില്‍ അറസ്റ്റു ചെയ്തിരുന്നു. ഇതിനു ശേഷം ഏറെക്കൂറെ ശാന്തമായ സൈദാര്‍പളളിയില്‍ വീണ്ടും അക്രമം പൊട്ടിപുറപ്പെട്ടത് ജനങ്ങളെ ആശങ്കിയിലാഴ്ത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+