കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബേക്കറിയില്‍ നിന്നും പണംമോഷ്ടിക്കവെ സി.സി.ടി.വി ക്യാമറയില്‍ കുടുങ്ങിയ യുവാവ് റിമാന്‍ഡില്‍

Google Oneindia Malayalam News

തലശേരി: തൊഴിലാളികള്‍ പള്ളിയില്‍ പോയ സമയത്ത് തലശേരി നഗരത്തിലെ ബേക്കറിയില്‍ പട്ടാപ്പകല്‍മോഷണം നടത്തിയ യുവാവിനെ തലശേരി കോടതി റിമാന്‍ഡ് ചെയ്തു. മണിക്കൂറുകള്‍ക്കകം നാട്ടുകാര്‍തന്നെ മോഷ്ടാവിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. പെരിങ്ങാടി സ്വദേശി ഷംസീറിനെ(32)യാണ് റിമാന്‍ഡ് ചെയ്തത്.

തലശേരി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ എം.ആര്‍.എ ബേക്കറിയിലാണ് വെള്ളിയാഴ്ച പകല്‍ മോഷണം നടന്നത്. ബേക്കറിയുടെ മുന്‍പിലും പിന്നിലുമുള്ള ഷട്ടര്‍ താഴ്ത്തി ജീവനക്കാര്‍ ജുമുഅ നമസ്‌കരിക്കാനായി പള്ളിയിലേക്ക് പോയതായിരുന്നു. ഇതിനിടയിലാണ് ഷട്ടര്‍ ഉയര്‍ത്തി മോഷ്ടാവ് അകത്തുകയറിയത്. ഏറെ നേരത്തെ തെരച്ചിലിനു ശേഷം കാഷ് കൗണ്ടറിലെ വലിപ്പിലുണ്ടായിരുന്ന പണമാണ് മോഷ്ടിച്ചത്.

kannur

ജീവനക്കാര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പെട്ടത്. സി.സി ടി.വി പരിശോധിച്ചപ്പോള്‍ കാഷ് കൗണ്ടറിലെ വലിപ്പില്‍നിന്ന് പണം മോഷ്ടാവ് അപഹരിക്കുന്നത് വ്യക്തമായി. ഇതോടെ മോഷണദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലുമായി. ഇന്നലെ വൈകീട്ട് ആറരക്ക് പുതിയ ബസ് സ്റ്റാന്‍ഡില്‍നിന്ന് നാട്ടുകാരാണ് മോഷ്ടാവിനെ പിടികൂടി ബേക്കറിയിലെത്തിച്ചത്.

മോഷ്ടിച്ച പണവും അരയില്‍ തിരുകിയ മദ്യക്കുപ്പികളും ഇയാളില്‍നിന്ന് കണ്ടെടുത്തു. തുടര്‍ന്ന് പൊലീസിന് കൈമാറുകയായിരുന്നു. ഇതിനു ശേഷം പ്രതിയെ ചോദ്യം ചെയ്തതിനു ശേഷം പൊലിസ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഷംസീര്‍ തലശേരിയില്‍ നടന്ന മറ്റു കവര്‍ച്ചാക്കേസുകളില്‍ പ്രതിയാണോയെന്നു പൊലിസ് അന്വേഷിക്കുന്നുണ്ട്. ഏറെക്കാലമായി തലശേരി നഗരത്തില്‍രാത്രികാലങ്ങളില്‍ തമ്പടിക്കുന്ന മദ്യപസംഘങ്ങളിലൊരാളാണ് ഷംസീര്‍.

തലശേരിയിലെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പൊലിസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്നവരെ കസ്റ്റഡിയിലെടുക്കുന്നുണ്ട്.കഴിഞ്ഞ ദിവസം തലശേരി റെയില്‍വേ സ്‌റ്റേഷന്‍ എയ്ഡ് പോസ്റ്റില്‍ നടത്തിയ പരിശോധനയ്ക്കിടെ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നു പേരെ അറസ്റ്റു ചെയ്തിരുന്നു. മട്ടാമ്പ്രം സ്വദേശികളായ ദമ്പതികളില്‍ നിന്നും ബ്രൗണ്‍ഷുഗര്‍ ഉള്‍പ്പെടയുള്ളവ കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും തലശേരി നഗരത്തില്‍ റെയ്ഡു ശക്മാക്കുമെന്ന് എ.സിപി നിഥിന്‍രാജ് അറിയിച്ചു.

English summary
youth who was caught on CCTV camera while stealing money from the bakery is in remand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X