കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍നഗരത്തില്‍ ബ്രൗണ്‍ഷുഗറുമായി യുവാക്കള്‍ അറസ്റ്റില്‍; പിടിച്ചെടുത്തത് 276 പാക്കറ്റുകൾ, പിടിയിലായവർ മയക്കുമരുന്ന് ലഹരിയിൽ...

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ഒന്‍പതുകിലോകഞ്ചാവ് പിടിച്ചതിനു പിന്നാലെ കണ്ണുര്‍ നഗരത്തില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. ഇന്ന് പുലര്‍ച്ചെ കാറില്‍ കടത്തുകയായിരുന്ന ബ്രൗണ്‍ഷുഗറുമായി രണ്ടുയുവാക്കള്‍ പിടിയിലായി. കണ്ണുര്‍സിറ്റി നാലുവയലിലെ പുല്ലുണ്ടന്‍ ഹൗസില്‍ പി ഇര്‍ഷാദ് (29), തൃശൂര്‍ പുല്ലോട്ടെ പഴുക്കുന്നത്ത് ഹൗസില്‍ എ.സി സോബിന്‍ (22) എന്നിവരെയാണ് ടൗണ്‍ എസ് ഐ ശ്രീജിത്ത് കൊടേരിയും സംഘവും സാഹസികമായി പിടികൂടിയത്.

<strong>1.28 കോടി രൂപ മുടക്കിയ കുടിവെള്ള പദ്ധതി നോക്കുകുത്തി; 500 കുടുംബങ്ങള്‍ക്ക് കുടിവെള്ളം കിട്ടാക്കനി, ദുരിതം മാനന്തവാടി നഗരസഭയില്‍!</strong>1.28 കോടി രൂപ മുടക്കിയ കുടിവെള്ള പദ്ധതി നോക്കുകുത്തി; 500 കുടുംബങ്ങള്‍ക്ക് കുടിവെള്ളം കിട്ടാക്കനി, ദുരിതം മാനന്തവാടി നഗരസഭയില്‍!

ഇന്ന് പുലര്‍ച്ചെ റെയില്‍വെ സ്റ്റേഷന്‍ ഭാഗത്ത് വാഹന പരിശോധന നടത്തിവരവെ പ്രതികള്‍ സഞ്ചരിച്ച വാഹനം അമിതവേഗതയില്‍ വരുന്നത് കണ്ട് പോലീസ് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിര്‍ത്താതെ ചാലാട് ഭാഗത്തേക്ക് ഓടിച്ചുപോയ സ്വിഫ്റ്റ് കാറിനെ പോലീസ് പിന്തുടരുകയായിരുന്നു. തുടര്‍ന്ന് കുഴിക്കുന്നിനടുത്തെത്തിയപ്പോള്‍ കാറിന്റെ ടയര്‍ പൊട്ടി നിന്നുപോവുകയും പിന്തുടര്‍ന്നെത്തിയ പോലീസ് സംഘം ഇരുവരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Irshad and Sobin

തുടര്‍ന്നുള്ള പരിശോധനയിലാണ് ഇവരില്‍ നിന്ന് 27 പാക്കറ്റ് ബ്രൗണ്‍ഷുഗര്‍ കണ്ടെത്തിയത്. വില്‍പനക്കായി കൊണ്ടുവന്നതാണ് മയക്കുമരുന്നെന്ന് സംശയിക്കുന്നതായും പിടിയിലാകുമ്പോള്‍ ഇരുവരും മയക്കുമരുന്ന് ലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. തുടര്‍ന്ന് സോബിന്‍ താമസിച്ചുവരുന്ന പടന്നപ്പാലത്തെ ഹോസ്റ്റല്‍ മുറി പോലീസ് പരിശോധിച്ചപ്പോള്‍ ഉപയോഗിച്ചതിന് ശേഷമുള്ള മയക്കുമരുന്നിന്റെ ഭാഗങ്ങളും നിരവധി സിറിഞ്ചുകളും കണ്ടെത്തി.

English summary
Youths arrested with Brown sugar in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X