Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരിൽ നിന്ന് കടത്തിയ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

കുത്തുപറമ്പ്: കണ്ണൂർ ജില്ലയിൽ എക്സൈസ് മയക്കുമരുന്ന് വേട്ട തുടരുന്നു .കർണാടക അതിർത്തി വഴി വാഹനങ്ങളിൽ കടത്തികൊണ്ടു വന്ന മയക്കുമരുന്ന് എക്സൈസ് സംഘം പിടികൂടി. കൂത്തുപറമ്പ് മാങ്ങാട്ടിടത്താണ് മയക്കുമരുന്നുമായി വന്ന മൂന്ന് യുവാക്കളെ എക്സൈസ് സംഘം പിടികൂടിയത്. തലശ്ശേരി കതിരൂർ വേറ്റുമ്മലിലെ ഷാദുലി മൻസിലിൽ ടി.കെഅനീഷ് (35),കതിരൂർ പുല്യോട് ദേശത്ത് സന മൻസിലിൽ റിസ്വാൻ കെ.പി (28),ഇരിട്ടി പഴശ്ശി കരേറ്റയിലെഅടിയോട് വീട്ടിൽ റയീസ് പി ( 26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

 arrested-1601954179-16295

40 ഗ്രാം എം ഡി എം ആണ് കണ്ടെടുത്തത്. മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് എക്‌സൈസ് സൈബർ സെൽ മുഖാന്തിരം ദിവസങ്ങളായി യുവാക്കളുടെ അന്തർ സംസ്ഥാന യാത്രകൾ നിരീക്ഷിച്ചു വരികയായിരുന്നു.

എക്സൈസ് പ്രിവൻ്റീവ് ഓഫീസർ നിസാർ കുലോത്ത് പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ഷെനിത്ത് രാജ് യു സിവിൽ എക്സൈസ് ഓഫീസർമാരായ സമീർ കെ.കെ.ഷിനു കെ.പി.സുമേഷ് എം.കെ. ജിനേഷ് നരിക്കോടൻ, ശരത് പി.ടി.വനിതാ സിവിൽ എക്സൈസ് ഓഫീസർ ശിൽപ്പ കേളോത്ത് എന്നിവരുടെ സംഘമാണ് യുവാക്കളെ പിടികൂടിയത്.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+