തലശേരി നഗരത്തില്‍ ലോട്ടറി വില്‍പ്പനക്കാരനെ മര്‍ദ്ദിച്ചുകൊന്ന കേസില്‍ യുവാക്കള്‍ റിമാന്‍ഡില്‍
തലശേരി: തലശേരി നഗരത്തിലെ ലോട്ടറി വില്‍പനക്കാരന്‍ മര്‍ദ്ദനമേറ്റു മരിച്ച സംഭവത്തില്‍ രണ്ടുയുവാക്കളെ തലശേരി കോടതി റിമാന്‍ഡു ചെയ്തു.
ഏറെക്കാലമായി തലശേരി നഗരത്തില്‍ താമസിക്കുന്ന ലോട്ടറി വില്‍പനക്കാരനാണ് ക്രൂര മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്.
വടക്കുമ്പാട് സ്വദേശി ബാലാജിയെന്നു അറിയപ്പെടുന്ന ബാലചന്ദ്രന്റെ ( 60 ) മരണമാണ് കൊലപാതകമെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്.കേസിലെ പ്രതികളായ തലശേരികൊടക്കളം ലക്ഷംവീട് കോളനിയിലെ നിധിന്‍ ബാബു (27) കാവുംഭാഗം കോമത്ത് പാറയിലെ നൂര്‍ മഹലില്‍ സി എ അഷ്മില്‍ (27) എന് നിവരാണ് അറസ്റ്റിലായത്.ഇരുവരുടെയും മര്‍ദ്ദനത്തിനിരയായാണ് ബാലാജി മരിച്ചതെന്നാണ് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

തലശേരി ജനറല്‍ ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ബാലാജിയുടെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് 'വ്യക്തമായത്. ഇതു കൂടുതല്‍ പരിശോധനയ്ക്കായി കോഴിക്കോട്ടെ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രിയാണ് ബാലാജിയെ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് മര്‍ദ്ദനമേറ്റ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. സമീപത്തുള്ളവര്‍ പോലീസിന്റെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിങ്കളാഴ്ച തെരുവില്‍ കഴിയുന്ന മദ്യപ സംഘം തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ബാലാജിക്ക് മര്‍ദ്ദനമേറ്റിരുന്നു.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍
ഇദ്ദേഹത്തിന്റെ വാരിയെല്ലുകളും തുടയെല്ലും തകര്‍ന്നിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.തുടര്‍ന്നാണ് ബാലാജിയുടെ മരണം കൊലപാതകമെന്ന് പോലീസ് സംശയിച്ചത്. സിസിടിവി ദൃശ്യങ്ങളുടേയും സാക്ഷി മൊഴികളുടേയും അടിസ്ഥാനത്തിലാണ് പ്രതികളായ രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്തത്.തലശേരി നഗരത്തില്‍ നഗരത്തില്‍ ലോട്ടറി വിറ്റ് ഉപജീവനം കഴിയുന്ന ബാലാജി പൊന്ന്യം കക്കറ സ്വദേശിയാണ്.
കുടുംബവുമായി ഏറെക്കാലമായി അകന്നു കഴിയുന്ന ഇയാള്‍ തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ തന്നെയാണ് ഏറെക്കാലമായി താമസം. ബസ് സ്റ്റാന്‍ഡില്‍ ലോട്ടറി സ്റ്റാള്‍ നടത്തിവരികയായിരുന്നു. ബാലാജിയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ തയ്യാറാല്ലാത്തതിനാല്‍ കഴിഞ്ഞ ദിവസം വൈകുന്നേരം തലശേരിയിലെ പൊതുശ്മ ാശനത്തില്‍ സംസ്‌കരിച്ചു.
Recommended Video
തലശ്ശേരി എസ് ഐ ആര്‍ മനുവിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്. ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പൊലിസ് പ്രതികളെ പിടികൂടിയത്. തലശേരി നഗരത്തില്‍ നടന്ന കൊലപാതകത്തെ തുടര്‍ന്ന് പൊലിസ് അന്വേഷണം ശക്തമാക്കിയിരുന്നു.












Click it and Unblock the Notifications