കണ്ണൂര്‍ സര്‍വകലാശാല വിസിക്ക് പുനര്‍ നിയമനം; കരിങ്കൊടി നാട്ടി യുവമോര്‍ച്ച പ്രവര്‍ത്തകര്‍
കണ്ണൂര്‍:മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിനെപിന്‍വാതില്‍ വഴി നിയമനം നടത്തിയ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനെ എല്‍.ഡി.എഫ് സര്‍ക്കാര്‍ സര്‍വ്വകലാശാല ചട്ടം കാറ്റില്‍ പറത്തിക്കൊണ്ട് പുനര്‍ നിയമനം നടത്തിയതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്കകത്ത് കടന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി.
യുവമോര്‍ച്ചാ ജില്ലാ പ്രസിഡന്റ് അരുണ്‍ കൈതപ്രം, യുവമോര്‍ച്ച ജില്ല ജനറല്‍സെക്രട്ടറി അര്‍ജുന്‍ മാവിലക്കണ്ടി, കെ.രഞ്ചിത്ത്, ജില്ലാ സെക്രട്ടറി അര്‍ജ്ജുന്‍ കെ വി , അക്ഷയ് കൃഷ്ണാ , അഭിറാം കെ എന്നിവരെ കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.എം.എസ്.എഫ് -കെ.എസ്.യു സംഘടനകളും സര്‍വകലാശാലയ്‌ക്കെതിരെ കടുത്ത പ്രതിഷേധ സമരത്തിലാണ്. എം.എസ്.എഫ് സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തി.കണ്ണുര്‍സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.ഗോപിനാഥ് രവീന്ദ്രന് വി.സി പദവിയില്‍ പുനര്‍ നിയമനം നല്‍കിയതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കെ.എസ്.യു ജില്ലാ അധ്യക്ഷന്‍ മുഹമദ് ഷമ്മാസ് അറിയിച്ചു.

60 വയസു കഴിഞ്ഞവരെ വി.സിയായി നിയമിക്കരുതെന്ന കണ്ണൂര്‍ സര്‍വകലാശാലയുടെ ചട്ടം ലംഘിച്ചാണ് 61 വയസുകാരനായ ഗോപിനാഥ് രവീന്ദ്രനെ വീണ്ടും വി.സിയായി പുനര്‍ നിയമിച്ചതെന്ന് മുഹമ്മദ് ഷമ്മാസ് പറഞ്ഞു. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം നിയമപരമായി നില നില്‍ക്കില്ല.സി.പി.എമ്മിന്റെ ഇഷ്ടക്കാരെ നിയമിക്കാനാണ് വി.സി.യെ പുനര്‍നിര്‍മ്മിക്കുന്നതിന് പിന്നിലെന്നും ഷമ്മാസ് പറഞ്ഞുകാലാവധി അവസാനിക്കുന്ന ദിവസം കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന് വി.സി പദവിയില്‍ പുനര്‍ നിയമനം നല്‍കിയാണ് ചാന്‍സലറായ ഗവര്‍ണര്‍ ഉത്തരവിറക്കിയത്.
സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരമാണ് അപുര്‍വ്വമായ പുനര്‍നിയമനം ലഭിച്ചത്.ഇതോടെ പുതിയ വി.സി നിയമനത്തിനായി പ്രസിദ്ധീകരിച്ച വിജ്ഞാപനം റദ്ദാക്കുകയും സെര്‍ച്ച് കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തു.സംസ്ഥാനത്ത് ആദ്യമായാണ് ഒരു വൈസ് ചാന്‍സലര്‍ക്ക് രണ്ടു തവണയായി എട്ടുവര്‍ഷം തുടര്‍ച്ചയായി നിയമനം നല്‍കുന്നത്.2025 നവംബര്‍ വരെ ഗോപിനാഥ് രവീന്ദ്രന് വി.സി പദവിയില്‍ തുടരാനാകും. കാലിക്കറ്റ് സര്‍വകലാശാല ആക്ട് നിലവില്‍ വരും മുന്‍പ് ഓര്‍ഡിനന്‍സ് പ്രകാരം പ്രൊഫ.എം.എം ഗനിയെ മൂന്ന് വര്‍ഷത്തേക്ക് ആദ്യം വി.സിയായി നിയമിക്കുകയും പിന്നീട് മൂന്നു വര്‍ഷത്തേക്ക് കൂടി കാലാവധി ദീര്‍ഘിപ്പിച്ചതാണ് ഇതിന് മുന്‍പുള്ള ഏക കീഴ് വഴക്കം












Click it and Unblock the Notifications