കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എയെ കുത്തി പരിക്കേല്‍പ്പിച്ചു;ആക്രമം വിവാഹ ചടങ്ങില്‍ പങ്കെടുക്കവേ
മൈസൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ തന്‍വീര്‍ സേട്ടിന് നേരെ ആക്രമണം. ഞായറാഴ്ച രാത്രി മൈസൂരുവില്‍ ഒരു കല്യാണ ആഘോഷത്തില്‍ പങ്കെടുക്കവെയാണ് എംഎല്‍എയ്ക്ക് നേരെ ആക്രമണമുണ്ടായത്.അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ എംഎല്‍എയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

ആക്രമണത്തില്‍ തന്‍വീറിന്റെ കഴുത്തിനാണ് ഗുരുതരമായി പരിക്കേറ്റത്.ഉദയഗിരിയില്‍ താമസിക്കുന്ന ഫര്‍ഹാന്‍ പാഷയാണ് അക്രമം നടത്തിത്. ആക്രമണത്തിന് പിന്നിലുള്ള കാരണം എന്തെന്ന് വ്യക്തമല്ലെന്ന് മൈസൂരു സിറ്റി പൊലീസ് കമ്മീഷണര്‍ കെ ടി ബാലകൃഷ്ണ പറഞ്ഞു. ഇയാളെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.അതേസമയം എംഎല്‍എയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മുന്‍ മന്ത്രിയും മംഗളൂരു എംഎല്‍എയുമായ യുടി ഖാദര്‍ തന്‍വീറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
മൈസൂരു ജില്ലയിലെ നരസിംഹരാജ നിയോജകമണ്ഡലത്തില്‍ നിന്നുമുള്ള എംഎല്‍എയാണ് അന്‍പത്തി രണ്ടുകാരനായ തന്‍വീര്‍ സേട്ട്. ഇത് അഞ്ചാം തവണയാണ് അദ്ദേഹം എംഎല്‍എ സ്ഥാനത്തേക്ക് വരുന്നത്. സിദ്ധരാമയ്യ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയും എസ് എം കൃഷ്ണ മന്ത്രിസഭയില്‍ മന്ത്രിയുമായിരുന്നു ഇദ്ദേഹം. കുടക് ജില്ലാ ചുമതലയുള്ള മന്ത്രിയായും അദ്ദേഹം ഹ്രസ്വകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.












Click it and Unblock the Notifications