ഭക്ഷ്യ വിഷബാധ: കാര്‍ത്തി ആശുപത്രിയില്‍
തമിഴ് യുവതാരം കാര്‍ത്തി ഭക്ഷ്യവിഷബാധയേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍. ജൂലൈ 28ന് തിങ്കളാഴ്ചയാണ് കാര്‍ത്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഷൂട്ടിങ് സെറ്റില്‍ വച്ച് ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവച്ച് വീട്ടിലേയ്ക്ക് പോവുകയായിരുന്നു.
പോകുന്നവഴിയ്ക്ക് സ്ഥിതി വഷളായതിനെത്തുടര്‍ന്ന് കാര്‍ത്തിയെ ഇസബെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനകളിലാണ് ശക്തിയേറിയ ഭക്ഷ്യവിഷബാധയാണ് പ്രശ്നത്തിന് കാരണമെന്ന് കണ്ടെത്തിയത്. വിവരമറിഞ്ഞയുടനെ പിതാവ് ശിവകുമാറും സഹോദരനും നടനുമായ സൂര്യയും കാര്‍ത്തിയെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയില്‍ എത്തി.

കൊമ്പന് എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് കാര്‍ത്തിയ്ക്ക് അസുഖം പിടിപെട്ടത്. തന്റെ അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ടെന്നും വൈകാതെ ആശുപത്രിവിടുമെന്നും കാര്‍ത്തി ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. തനിയ്ക്കുവേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കെല്ലാം നന്ദിപറഞ്ഞതാരം ഈദ് ആശംസകളും നേര്‍ന്നിരുന്നു. ഒപ്പം സുഖമില്ലാത്തതിനാല്‍ ഇത്തവണത്തെ ഈദ് ബിരിയാണി തനിയ്ക്ക് കഴിയ്ക്കാന്‍ കഴിയില്ലെന്ന നിരാശയും കാര്‍ത്തി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ കാര്‍ത്തിയുടെ പുതിയ ചിത്രമായ മദ്രാസ് റിലീസിന് തയ്യാറായിക്കഴിഞ്ഞു. ജൂലൈ അവസാനവാരം ചിത്രം തിയേറ്ററുകളിലെത്തേണ്ടതായിരുന്നു. പിന്നീട് റിലീസ് ഓഗസ്റ്റിലേയ്ക്ക് മാറ്റുകയായിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications