Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസർഗോഡ് കൊവിഡ് കേസുകൾ ഉയരുന്നു; ഇന്ന് 10 പേർക്ക് രോഗം,രോഗികളുടെ വിവരങ്ങൾ ഇങ്ങനെ

കാസർകോട്; ജില്ലയിൽ ഇന്ന് 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10 പേരും മഹാരാഷ്ട്രയിൽ നിന്ന് വന്നവരാണ്. നാല് പേർ മംഗൽപാടി പഞ്ചായത്ത് സ്വദേശികളും മധൂർ, പൈവളിഗെ പഞ്ചായത്ത് സ്വദേശികളായ രണ്ടു പേർ വീതം കാസർകോട് നഗരസഭ മൊഗ്രാൽപുത്തൂർ സ്വദേശികളായ ഓരോരുത്തർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

മേയ്27 ന് ബസിൽ തലപാടിയിൽ വന്ന 59 വയസുള്ള മൊഗ്രാൽപുത്തുർ സ്വദേശി, ഒരു ടാക്സി കാറിൽ ഒരുമിച്ച് മേയ്24ന് തലപാടിയിലെത്തിയ 43 ഉം 40 ഉം വയസുള്ള പൈവളിഗെ സ്വദേശികൾ, മേയ്24 ന് ബസിൽ വന്ന 30 വയസുള്ള കാസർകോട് മുൻസിപാലിറ്റി സ്വദേശി, മേയ്27ന് ബസിൽ ഒരുമിച്ച് വന്ന മംഗൽപാടി സ്വദേശികളായ 64ഉം 27ഉം വയസ്സുള്ളവർ, മേയ്15 ന് ബസിൽ വന്ന 23 വയസുള്ള മംഗൽപാടി സ്വദേശി , മേയ്27ന് ട്രയിനിൽ വന്ന് ആംബുലൻസിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിച്ച 51 വയസുള്ള മംഗൽപാടി സ്വദേശി മേയ് 24ന്ബസ്സിൽ വന്ന ബന്ധുക്കളായ 23 , 27 വയസ്സുള്ള മധൂർ പഞ്ചായത്ത് സ്വദേശികൾ എന്നിവർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

 corona35-158

ഇതിൽ ഏഴു പേർ സർക്കാർ നിരീക്ഷണത്തിലും മൂന്നുപേർ വീടുകളിൽ നിരീക്ഷണത്തിലുമായിരുന്നു.ദുബൈയിൽ നിന്ന് വന്ന മേയ് 20ന് രോഗം സ്ഥിരീകരിച്ച 15 വയസ്സുള്ള തൃക്കരിപ്പൂർ സ്വദേശിയ്ക്ക് രോഗം ഭേദമായി

നിലവിൽ ജില്ലയിൽ 3691 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ വീടുകളിൽ 3083 പേരും ആശുപത്രികളിൽ 608 പേരും ആണ് നിരീക്ഷണത്തിൽ ഉള്ളത്.
7117 സാമ്പിളുകളാണ് (തുടർ സാമ്പിൾ ഉൾപ്പെടെ) ആകെ അയച്ചത്.6105 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആണ്.520 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.നിരീക്ഷണത്തിലുള്ള 226 പേർ ഇന്ന് നിരീക്ഷണകാലയളവ്‌ പൂർത്തീകരിച്ചു .പുതിയതായി ആശുപത്രിയിലും വീടുകളിലുമായി 322പേരെ നീരിക്ഷണത്തിൽ പ്രവേശിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+