Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസർഗോഡ് ഇന്ന് 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; വിദേശത്ത് നിന്നെത്തിയ 5 പേർക്ക് രോഗം

കാസർഗോഡ്; ഇന്ന് 10 പേര്‍ക്ക് കൂടി ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 112 ആയി. വിദേശത്ത് നിന്ന് വന്ന അഞ്ച് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ നിന്ന് വന്ന 4 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗികളുടെ വിവരങ്ങൾ ഇങ്ങനെ

വിദേശത്ത് നിന്ന് വന്നവർ

മേയ് 27 ന് കുവൈറ്റില്‍ നിന്ന് വന്ന് ജൂണ്‍ ഒന്നു മുതല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 37 വയസുള്ള കോടോം ബേളൂര്‍ പഞ്ചായത്ത് സ്വദേശി, മേയ് 27 ന് കുവൈറ്റില്‍ നിന്ന് വന്ന 40 വയസുള്ള പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശി, ജൂണ്‍ ഒന്നിന് അബുദാബിയില്‍ നിന്ന് വന്ന 32 വയസുള്ള ബദിയടുക്ക പഞ്ചായത്ത് സ്വദേശി , അബുദാബിയില്‍ നിന്ന് വന്ന 31 വയസുള്ള പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശി,മേയ് 29 ന് ദുബായില്‍ നിന്ന് വന്ന 39 വയസുള്ള കുമ്പള സ്വദേശിയും ഇദ്ദേഹത്തിന്റെ എട്ടുവയസുള്ള മകന്‍ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

corona35-158

മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ

മേയ് 27 ന് മഹാരാഷ്ട്രയില്‍ നിന്ന് വന്ന 47 വയസുള്ള പുത്തിഗെ പഞ്ചായത്ത് സ്വദേശി, മെയ് 26 ന് മഹാരാഷ്ട്രയില്‍ നിന്ന് മിനി ബസില്‍ വന്ന 34 വയസുള്ള കുംബഡാജെ സ്വദേശിനി (ഇവരുടെ ഒപ്പം യാത്ര ചെയ്ത ഭര്‍ത്താവ് കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലാണ്. നിലവില്‍ ഇവര്‍ താമസിക്കുന്നത് കുമ്പള പഞ്ചായത്തിലാണ് ), മേയ് 23 ന് മഹാരാഷ്ട്രയില്‍ നിന്ന് ബസിന് വന്ന 26 വയസുള്ള ബദിയഡുക്ക പഞ്ചായത്ത് സ്വദേശി, , മേയ് 23 ന് ടാക്‌സി കാറില്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്ന 43 വയസുള്ള മംഗല്‍ പാടി സ്വദേശി എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Recommended Video

cmsvideo
    ദുബായിൽ നിന്നുള്ള ആദ്യ സംഘമെത്തി; രോഗ ലക്ഷണമുള്ള 3 പേരെ ആശുപത്രിയിലാക്കി

    കോവിഡ് നെഗറ്റീവായത്

    കാസര്‍കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഒരാള്‍ രോഗമുക്തി നേടി. മേയ് 29 ന് കോവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ നിന്ന് വന്ന 31 വയസുള്ള മംഗല്‍പാടി സ്വദേശിയ്ക്കാണ് കോവിഡ് നെഗറ്റീവായത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+