കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസർഗോഡ് 10 പേർക്ക് കൂടി രോഗം; 6 പേർ വിദേശത്ത് നിന്നെത്തിയവർ, 16 പേർക്ക് രോഗമുക്തി

Google Oneindia Malayalam News

കാസർഗോഡ്; ജില്ലയില്‍ പത്ത് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ആറ് പേര്‍ വിദേശത്തു നിന്നു വന്നവരും മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു. രോഗികളുടെ വിവരങ്ങൾ ഇങ്ങനെ

വിദേശത്ത് നിന്നെത്തിയവർ- ജൂണ്‍ 24 ന് ഖത്തറില്‍ നിന്നെത്തിയ 33 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, ജൂണ്‍ 19 ന് ഒമാനില്‍ നിന്നെത്തിയ 27 വയസുള്ള മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശി, ജൂണ്‍ 14 ന് കുവൈത്തില്‍ നിന്നെത്തിയ 51 വയസുള്ള പളളിക്കര പഞ്ചായത്ത് സ്വദേശിനി, ജൂണ്‍ 24 ന് കുവൈത്തില്‍ നിന്നെത്തിയ 27 വയസുള്ള നീലേശ്വരം നഗരസഭാ സ്വദേശി, ജൂണ്‍ 12 ന് കുവൈത്തില്‍ നിന്നെത്തിയ 35 വയസുള്ള പടന്ന പഞ്ചായത്ത് സ്വദേശി, ജൂണ്‍ 17 ന് ഷാര്‍ജയില്‍ നിന്നെത്തിയ 58 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശി.

xcoronavirus46-1591

ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍- ജൂണ്‍ 26 ന് മംഗലാപുരത്ത് നിന്നെത്തിയ 39 വയസുള്ള വോര്‍ക്കാടി പഞ്ചായത്ത് സ്വദേശി, ജൂണ്‍ 14 ന് യു പിയില്‍ നിന്ന് ട്രെയിനില്‍ വന്ന 30 വയസ്സുളള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി, ജൂണ്‍ 24 ന് മഹാരാഷ്ട്രയില്‍ നിന്ന് കാറില്‍ വന്ന 45 വയസുള്ള എന്‍മകജെ പഞ്ചായത്ത് സ്വദേശി.

67 വയസുള്ള ചെമ്മനാട് സ്വദേശിക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 16 പേർ രോഗമുക്തി നേടി. വീടുകളില്‍ 6783 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 418 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7201 പേരാണ്. പുതിയതായി 541 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 376 പേരുടെ സാമ്പിളുകല്‍ പരിേശാധനയ്ക്ക് അയച്ചു. 578 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 269 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.

അതേസമയം ജൂൺ 30 ന് സമ്പർക്കത്തിലൂടെ രോഗം പകർന്ന രണ്ട് കേസുകളിൽ ജില്ലയിൽ നിന്നുള്ള സമ്പർക്കത്തിലുടെയല്ല കോവിഡ് സ്ഥിരീകരിച്ചതെന്ന് ഡിഎം ഒ ഡോ എ വി രാംദാസ് അറിയിച്ചു.രോഗം സ്ഥിരീകരിച്ച ചെങ്കള പഞ്ചായത്ത് സ്വദേശി ജൂൺ 15ന് തലപ്പാടി വഴി ബoഗളൂരുവിലേക്ക് പോകുകയും 25 ന് തിരിച്ചെത്തുകയുമാണ് ചെയ്തത്. അതിനാൽ ഇദ്ദേഹത്തെ ഇതര സംസ്ഥാനത്തു നിന്നെത്തി കോവിഡ് സ്ഥിരീകരിച്ചവരുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയത്.

രണ്ടാമത്തെയാൾ നീലേശ്വരം സ്വദേശിയാണ്. ഇദ്ദേഹം എറണാകുളത്ത് താമസിച്ച് ജോലി ചെയ്ത് വരികയാണ്. ഇദ്ദേഹത്തിനൊപ്പം ജോലി ചെയ്തിരുന്ന രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനാൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് ജില്ലയിൽ നിന്നുള്ള സമ്പർക്കത്തിലൂടെയല്ലെന്ന് ഡിഎംഒ പറഞ്ഞു.

ഡികെ വന്നു, അടിമുടി മാറി കോണ്‍ഗ്രസ്; നടപ്പിലാക്കുന്നത് ബിജെപിയെ വെല്ലും തന്ത്രങ്ങള്‍ഡികെ വന്നു, അടിമുടി മാറി കോണ്‍ഗ്രസ്; നടപ്പിലാക്കുന്നത് ബിജെപിയെ വെല്ലും തന്ത്രങ്ങള്‍

English summary
11 more covid cases in palakkad; 16 recovered
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X