പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതി ആന്ധ്രയിൽ കഴിഞ്ഞത് മൂന്ന് ദിവസം..പിടികൂടിയത് ഇങ്ങനെ
കാസർഗോഡ് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പിഡീപ്പിച്ച സംഭവത്തിൽ പ്രതി പിടിയിലാകുന്നത് 9ാം ദിനം. കുടക് സ്വദേശിയായ പി എ സലീമാണ് പിടിയിലായത്. ഇയാളെ ആന്ധ്രയിലെ കർണൂലിലെ അഡോണി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് പോലീസ് പിടകൂടിയത്. സ്വന്തമായി ഫോണില്ലാത്ത പ്രതി മറ്റൊരാളുടെ ഫോൺ ഉപയോഗിച്ച് വിളിച്ചതാണ് ഇയാൾ എവിടെയാണെന്നത് സംബന്ധിച്ച സൂചന ലഭിക്കാൻ പോലീസനെ സഹായിച്ചത്.
കൃത്യം നടത്തിയ 15 ന് രാവിലെയോടെ തന്നെ ഇയാൾ കാഞ്ഞങ്ങാട് വിട്ടിരുന്നു. പോലീസ് പുറകിലുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ഇയാൾ ആദ്യമെത്തിയത് കുടകിലാണ്. പോലീസ് കുടകിലെത്തിയപ്പോൾ ഇയാൾ മടിക്കേരിയിലേക്ക് പോയി. അവിടെ നിന്നും മൈസുരും ബെംഗളൂരിവിലും രത്നഗിരിയിലും പോയി. പിന്നീടാണ്. ആന്ധ്രപ്രദേശ് അഡോനിയിലേക്ക് പോകുന്നത്. കർണാടക- ആന്ധ്രാ അതിർത്തിയിലെ റായ്ച്ചൂരിൽ ഇയാൾ മുൻപ് ജോലി ചെയ്തിരുന്നു. ഇവിടെ വെച്ച് പരിചയപ്പെട്ട പെൺ സുഹൃത്ത് അഭയം നൽകുമെന്ന പ്രതീക്ഷയിലാണ് ഇയാൾ ഇവിടെ എത്തിയത്. എന്നാൽ കാമുകിയുടെ പിന്നാലെ പോലീസ് ഉണ്ടായിരുന്നു. അതോടെ ഇയാൾ പ്ലാൻ ഉപേക്ഷിച്ചു.

തുടർന്ന് റോഡിൽ കള്ള് കുടിച്ച് വീണ് കിടന്നയാളുടെ ഫോൺ എടുത്ത് ഇയാൾ തന്റെ രണ്ട് സഹോദരിമാരുടേയും ഫോണിലേക്ക് വിളിച്ചു. ഇതോടെയാണ് പോലീസിന് തുമ്പ് ലഭിച്ചത്. ഉടൻ തന്നെ പോലീസ് സംഘം അഡോണിയിലേക്ക് പുറപ്പെട്ടു. എന്നാൽ പിന്നീട് ഈ നമ്പർ സ്വിച്ച് ഓഫ് ആയി.
പിന്നീട് ആറ് നമ്പറുകളിൽ നിന്നും ഇയാൾ വീട്ടുകാരെ ബന്ധപ്പെട്ടിട്ടുണ്ട്. ഈ നമ്പറുകളുടെ ടവർ ലൊക്കേഷൻ എല്ലാം തന്നെ അഡോണിയായിരുന്നു. ഇതോടെ പ്രതി ഈ പ്രദേശത്ത് തന്നെയുണ്ടെന്ന് പോലീസ് തിരിച്ചറിഞ്ഞു. പ്രദേശത്ത് അന്വേഷണം വ്യാപിപ്പിച്ചു. ഇതിനിടയിൽ കഴിഞ്ഞ ദിവസം ബാംഗ്ലൂരിലേക്ക് പോകാനുള്ള പ്ലാനിലായിരുന്നു സലീം. എന്നാൽ ഇയാൾ സ്റ്റേഷനിലേക്ക് എത്തിയപ്പോഴേക്കും ട്രെയിൻ പോയിരുന്നു. ഇതോടെ തിരിച്ച് ഹോട്ടലിലേക്ക് എത്തി. തുടർന്ന് മൽപിടത്തത്തിനൊടുവിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. ആദ്യം ഇയാൾ കുറ്റം സമ്മതിച്ചിരുന്നില്ല. എന്നാൽ പിന്നീട് പോലീസ് വിശദമായി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.
ഈ മാസം 15നായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തി സ്വർണ്ണക്കമ്മൽ കവർന്ന് ഉപേക്ഷിക്കുകയായിരുന്നു.












Click it and Unblock the Notifications