Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസർഗോഡ് ഇന്നും 100 കടന്ന് കൊവിഡ് രോഗികൾ... ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6324 പേര്‍

കാസർഗോഡ്; ജില്ലയില്‍ ഇന്ന് 103 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.. 97 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാൾ ഇതര സംസ്ഥാനത്ത് നിന്നെത്തിയതും 5 പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്. 56 പേര്‍ രോഗമുക്തി നേടിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

വീടുകളില്‍ 5223 പേരും സ്ഥാപനങ്ങളില്‍ 1101 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6324 പേരാണ്. പുതിയതായി 447 പേരെ കൂടി നിരീക്ഷണത്തിലാക്കി. 307 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 341 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.159 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 117 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

 999-1585205160-

5142 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 555 പേര്‍ വിദേശത്ത് നിന്നെത്തിയവരും 399 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും ആണ്. 4188 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 3626 പേര്‍ക്ക് ഇതുവരെ കോവിഡ് ഭേദമായി.. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 38 ആയി.

തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ച്:

ചെമ്മനാട് - 12

തൃക്കരിപ്പൂർ - 1

മധുർ - 6
ചെങ്കള - 6
മംഗൽപാടി- 3
കാഞ്ഞങ്ങാട് - 7
കാസർകോട് - 12
മുളിയാർ - 1
പിലിക്കോട്- 3
വോ ർ ക്കാടി - 1
വലിയപറമ്പ - 8
മൊഗ്രാൽപുത്തൂർ - 1
മഞ്ചേശ്വരം - 2
പള്ളിക്കര - 2
ചെറുവത്തൂർ - 9
കുമ്പള- 2
അജാനൂർ - 5
നീലേശ്വരം - 13
പുല്ലൂർ പെരിയ - 2
മടിക്കൈ - 2
കോടോംബേളൂർ - 1
കയ്യൂർ ചീമേനി - 1
കിനാനൂർ കരിന്തളം -1
ഈസ്റ്റ് എളേരി -1
കുറ്റിക്കോൽ-1

ജില്ലയിൽ ഇന്ന് (ആഗസ്റ്റ് 31) 56 പേർക്ക് രോഗം ഭേദമായി.ഏറ്റവും കൂടുതൽ പേർ രോഗവിമുക്തി നേടിയത് ചെമ്മനാട് പഞ്ചായത്തിൽ നിന്നാണ് (20 പേർ )

ചെമ്മനാട് നിന്ന് 20 പേർ, കാഞ്ഞങ്ങാട് നിന്ന് 11 പേർ, കാസർകോട്‌, നീലേശ്വരത്തു നിന്ന് എട്ട് പേർ വീതം, പുല്ലൂർ-പെരിയ, വലിയപറമ്പയിൽ നിന്ന് രണ്ടു പേർ വീതം, മധൂർ, തൃക്കരിപ്പൂർ, കിനാനൂർ- കരിന്തളം, അജാനൂർ, കോടോം-ബേളൂരിൽ നിന്ന് ഒരാൾ വീതം എന്നിങ്ങനെയാണ് പഞ്ചായത്തടിസ്ഥാനത്തിലുള്ള രോഗവിമുക്തരുടെ കണക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+