കാസർകോട് ജില്ലയില്‍ 1036655 സമ്മതിദായകര്‍; വോട്ടര്‍ പട്ടികയില്‍ ഇനിയും പേരു ചേര്‍ക്കാം
കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ വോട്ടവകാശം വിനിയോഗിക്കുന്നത് സര്‍വ്വീസ് വോട്ടര്‍മാരുള്‍പ്പെടെ 1036655 സമ്മതിദായകര്‍. 2021 ജനുവരി ഒന്നിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക പ്രകാരമാണിത്. ആകെ വോട്ടര്‍മാരില്‍ 505798 പേര്‍ പുരുഷന്മാരും 529241 പേര്‍ സ്്ത്രീകളും മൂന്നു പേര്‍ ഭിന്നലിംഗക്കാരുമാണ്.
അഞ്ച് നിയമസഭാ മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ എണ്ണം (മണ്ഡലത്തിന്റെ പേര്, പുരുഷന്മാര്‍, സ്ത്രീകള്‍, ട്രാന്‍സ്‌ജെന്‍ഡേര്‍സ്, ആകെ എന്ന ക്രമത്തില്‍:)
മഞ്ചേശ്വരം-108789, 108321, 0 ആകെ : 217110
കാസര്‍കോട് 98240, 98456, 0 ആകെ:196696
ഉദുമ- 102150, 106546, 0 ആകെ: 208696
കാഞ്ഞങ്ങാട്: 102509, 111569, 2 ആകെ: 214080
തൃക്കരിപ്പൂര്‍: 94110, 104349, 1 ആകെ: 198460
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മാര്‍ച്ച് ഒമ്പത് വരെ അവസരമുണ്ട്. www.nsvp.in ല്‍ വഴിയും വോട്ടര്‍ ഹെല്‍പ്‌ലൈന്‍ എന്ന ആപ്ലിക്കേഷനിലൂടെയും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും വോട്ടര്‍പട്ടികയില്‍ പേരുണ്ടോയെന്ന് പരിശോധിക്കാനും സാധിക്കും.നീലേശ്വരം നഗരസഭയും കയ്യൂര്‍-ചീമേനി, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, ചെറുവത്തൂര്‍, പിലിക്കോട്, പടന്ന, വലിയപറമ്പ, തൃക്കരിപ്പൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് തൃക്കരിപ്പൂര്‍ നിയമസഭാമണ്ഡലം. നീലേശ്വരം, പേരോല്‍, കയ്യൂര്‍, ക്ലായിക്കോട്, ചീമേനി, ഭീമനടി, വെസ്റ്റ് എളേരി, ചിറ്റാരിക്കല്‍, പാലാവയല്‍, തുരുത്തി, ചെറുവത്തൂര്‍, പിലിക്കോട്, കൊടക്കാട്, പടന്ന, ഉദിനൂര്‍, വലിയപറമ്പ്, നോര്‍ത്ത് തൃക്കരിപ്പൂര്‍, സൗത്ത്് തൃക്കരിപ്പൂര്‍ എന്നീ വില്ലേജുകളിലെ 194 പോളിംഗ് സ്റ്റേഷനുകള്‍ തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തിലുണ്ട്.
ഈ മണ്ഡലത്തില്‍ 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 192 ബൂത്തുകളിലായി 144928 വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. പോളിംഗ് ശതമാനം 79.49. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 78.02 ശതമാനമായിരുന്നു പോളിംഗ്. 181 ബൂത്തുകളിലായി 144042 വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 80.39 ശതമാനമായിരുന്നു പോളിംഗ്. 162 ബൂത്തുകളിലായി 78003 പുരുഷന്മാരും 91016 സ്ത്രീകളുമുള്‍പ്പെടെ 169019 വോട്ടര്‍മാരായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ 135878 പേര്‍ വോട്ട് രേഖപ്പെടുത്തി. 2011 ലെ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് രേഖപ്പെടുത്തിയത് തൃക്കരിപ്പൂരിലാണ്.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 81.48 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിങ്. 70000 പുരുഷന്മാരും 84205 സ്ത്രീകളുമടക്കം 154205 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. 2021 ജനുവരി ഒന്നുവരെയുള്ള കണക്കനുസരിച്ച് തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 94110 പരുഷന്മാരും 104349 സ്ത്രീകളും ഒരു ട്രാന്‍സെജെന്‍ഡറുമടക്കം ആകെ 198460 വോട്ടര്‍മാരാണുള്ളത്.