കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസർഗോഡ് 104 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്; ഇന്ന് ആകെ 107 പേർക്ക് രോഗം! 34 പേർക്ക് രോഗമുക്തി

Google Oneindia Malayalam News

കാസർഗോഡ്; ജില്ലയില്‍ ഇന്ന് 107 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ടാള്‍ക്കും സമ്പര്‍ക്കത്തിലൂടെ 104 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഒമ്പത് പേരുടെ ഉറവിടം ലഭ്യമല്ല. നിലവില്‍ 680 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. 34 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. സ്ഥാനങ്ങളിലും വീടുകളിലുമായി 3836 പേരും ആശുപത്രികളില്‍ 550 പേരുമുള്‍പ്പെടെ 4386 പേരാണ് ജില്ലയില്‍ കോവിഡ് നിരീക്ഷണത്തിലുള്ളത്.

kasargod covid

ഉദുമ പഞ്ചായത്തിലെ രണ്ട് പേര്‍ക്കും ചെമ്മനാട് പഞ്ചായത്തിലെ നാല് പേര്‍ക്കും മഞ്ചേശ്വരം പഞ്ചായത്തിലെ 15 പേര്‍ക്കും വോര്‍ക്കാടി പഞ്ചായത്തിലെ ഒരാള്‍ക്കും കുമ്പള പഞ്ചായത്തിലെ എട്ട് പേര്‍ക്കും വെസ്റ്റ് എളേരി പഞ്ചായത്തിലെ ഒരാള്‍ക്കും തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ മൂന്ന് പേര്‍ക്കും (2 പേര്‍ സമ്പര്‍ക്കം, ഒരാള്‍ വിദേശം), മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ ഒരാള്‍ക്കും മംഗല്‍പാടി പഞ്ചായത്തിലെ ഒരാള്‍ക്കും വലിയ പറമ്പ പഞ്ചായത്തിലെ ഒരാള്‍ക്കും, ബദിയഡുക്ക പഞ്ചായത്തിലെ ആറ് പേര്‍ക്കും ( 5 സമ്പര്‍ക്കം, ഒരു വിദേശം), ബെള്ളൂര്‍ പഞ്ചായത്തിലെ രണ്ട് പേര്‍ക്കും കാസര്‍കോട് നഗരസഭയിലെ ഏഴ് പേര്‍ക്കും പള്ളഌക്കര പഞ്ചായത്തിലെ എട്ട് പേര്‍ക്കും പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ഒരാള്‍ക്കും ചെങ്കള പഞ്ചായത്തിലെ 43 പേര്‍ക്കും നീലേശ്വരം നഗരസഭയിലെ ഒരാള്‍ക്കും കാറഡുക്ക പഞ്ചായത്തിലെ രണ്ടാള്‍ക്കും (ഒരാള്‍ ഇതരസംസ്ഥാനം) ആണ് ഇന്ന് പോസിറ്റീവായത്.
പുതിയതായി 371 പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 465 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തിയാക്കി.

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലായിരുന്ന 21 പേരും ഉദയഗിരി സി എഫ് എല്‍ ടി സിയില്‍ ചികിത്സയിലായിരുന്ന ഏഴു പേരും സര്‍ജികെയര്‍ സി എഫ് എല്‍ ടി സിയില്‍ ചികിത്സയിലായിരുന്ന നാല് പേരും പരിയാരം സി എഫ് എല്‍ ടി സി, പരിയാരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തര്‍ വീതവുമാണ് രോഗമുക്തി നേടിയത്.

21 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; പാലക്കാട് ഇന്ന് 42 പേർക്ക് കൊവിഡ്! 367 പേർ ചികിത്സയിൽ21 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; പാലക്കാട് ഇന്ന് 42 പേർക്ക് കൊവിഡ്! 367 പേർ ചികിത്സയിൽ

സച്ചിൻ ബിജെപിയിലേക്ക് പോകാത്തതിന് പിന്നിൽ ജ്യോത്സ്യന്റെ ഉപദേശം? സ്മൃതിയുടേയും പ്രതിഭയുടേയും വഴിയെ?സച്ചിൻ ബിജെപിയിലേക്ക് പോകാത്തതിന് പിന്നിൽ ജ്യോത്സ്യന്റെ ഉപദേശം? സ്മൃതിയുടേയും പ്രതിഭയുടേയും വഴിയെ?

'എനിക്കുറപ്പുണ്ട്, ചിരിച്ചു കൊണ്ട് തന്നെയാകും നീ മാഞ്ഞത്.. പ്രിയ സഖാവെ, നിനക്ക് മരണമില്ല''എനിക്കുറപ്പുണ്ട്, ചിരിച്ചു കൊണ്ട് തന്നെയാകും നീ മാഞ്ഞത്.. പ്രിയ സഖാവെ, നിനക്ക് മരണമില്ല'

English summary
107 Covid Cases Reported In Kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X