കാസർഗോഡ് ഇന്ന് വിദേശത്ത് നിന്ന് വന്ന 8 പേർക്ക് കൊവിഡ്! ആകെ 11 പേർക്ക് രോഗം! 15 പേർക്ക് രോഗമുക്തി
കാസർഗോഡ്; ജില്ലയില്‍ ഇന്ന് 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. എട്ടുപേര്‍ വിദേശത്ത് നിന്ന് വന്നവരും മൂന്നു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണെന്ന് ഡി എംഒ ഡോ എ വി രാംദാസ് അറിയിച്ചു.ഇന്ന് 15 പേർക്കാണ് രോഗമുക്തി. രോഗികളുടെ വിവരങ്ങൾ ഇങ്ങനെ
വിദേശത്ത് നിന്നെത്തിയവര്‍-ജൂണ്‍ 20 ന് യു എ ഇ യില്‍ നിന്ന വന്ന 53 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി,
ജൂണ്‍ 22 ന് യു എ ഇ യില്‍ വന്ന 37 കാരന്‍,ഖത്തറില്‍ നിന്ന് വന്ന 28 കാരന്‍ ( ഇരുവരും ചെമ്മനാട് പഞ്ചായത്ത് സ്വദേശികള്‍)
ജൂണ്‍ 24 ന് കുവൈത്തില്‍ നിന്ന് വന്ന 30 വയസുള്ള ചെമ്മനാട് പഞ്ചായത്ത് സ്വദേശി,
ജൂണ്‍ 25 ന് സൗദിയില്‍ നിന്ന് വന്ന 30 വയസുള്ള ബളാല്‍ പഞ്ചായത്ത് സ്വദേശി,
ജൂണ്‍ 27 ന് യു എ ഇ യില്‍ നിന്ന് വന്ന 28 വയസുള്ള മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശി,
ജൂണ്‍28 ന് ഖത്തറില്‍ നിന്ന് വന്ന 52 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി,
ജൂലൈ രണ്ടിന് കുവൈത്തില്‍ നിന്ന് വന്ന 35 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശി.

ഇതരസംസ്ഥാനത്ത നിന്നെത്തിയവര്‍-ജൂണ്‍ 28 ന് ബംഗളൂരുവില്‍ നിന്ന് വന്ന 29 വയസുള്ള ഈസ്റ്റ് എളേരി പഞ്ചായത്ത് സ്വദേശി ( ഇദ്ദേഹം കര്‍ണ്ണാടക കെ എസ് ആര്‍ ടി സിയില്‍ മംഗളൂരുവിലെത്തി അവിടെ നിന്ന് ട്രെയിനില്‍ കണ്ണൂരില്‍ എത്തി അവിടെ നിന്ന് കാറില്‍ നാട്ടിലെത്തി),
ജൂലൈ ഒന്നിന് മഹാരാഷ്ട്രയില്‍ നിന്ന് ട്രെയിനില്‍ വന്ന 52 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി,
ജൂലൈ നാലിന് മംഗളൂരുവില്‍ നിന്ന് കാറില്‍ വന്ന 35 വയസുള്ള ബെള്ളൂര്‍ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കുമാമ് കോവിഡ് സ്ഥിരീകരിച്ചത്.
പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രം, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, അഞ്ചരക്കണ്ടി കോവിഡ് ചികിത്സാ കേന്ദ്രം, കണ്ണൂര്‍ ജില്ലാ ആശുപത്രി, കാസര്‍കോട് ഗവ.മെഡിക്കല്‍ കോളേജ് ,ഉദയഗിരി സി എഫ് എല്‍ ടി സി എന്നിവിടങ്ങളില്‍ കോവിഡ് ചികിത്സയിലായിരുന്ന 15 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.












Click it and Unblock the Notifications