Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസർഗോഡ് ഇന്ന് 5 പേർക്ക് രോഗമുക്തി; രോഗം സ്ഥിരീകരിച്ചത് 11 പേർക്ക്

കാസർഗോഡ്; ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പത് പേര്‍ വിദേശത്ത് നിന്ന് വന്നവരും രണ്ട് മഹാരാഷ്ട്രയില്‍ നിന്നുമെത്തിയവരുമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. ഇന്ന് 5 പേർക്കാണ് രോഗമുക്തി.

ജൂണ്‍ 14 ന് കുവൈത്തില്‍ നിന്നെത്തിയ 43,25 വയസുള്ള മഞ്ചേശ്വരം, പള്ളിക്കരക്കര പഞ്ചായത്ത് സ്വദേശികള്‍ക്കും ജൂണ്‍ 23 ന് കുവൈത്തില്‍ നിന്നു വന്ന 26, 27 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശികള്‍ക്കും ജൂണ്‍ 20 ന് കുവൈത്തില്‍ നിന്നെത്തിയ 46 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശിക്കും ജൂണ്‍ 13 ന് അബുദാബിയില്‍ നിന്ന് വന്ന 25 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശിനിക്കും ജൂണ്‍ 22 ന് കുവൈത്തില്‍ നിന്ന് വന്ന 43 വയസുള്ള മീഞ്ച പഞ്ചായത്ത് സ്വദേശിക്കും ജൂണ്‍ 16 ന് കുവൈത്തില്‍ നിന്നെത്തിയ 34 വയസുള്ള പനത്തടി പഞ്ചായത്ത് സ്വദേശിക്കും ജൂണ്‍ ആറിന് ഒമാനില്‍ നിന്ന് വന്ന 36 വയസുള്ള വോര്‍ക്കാടി പഞ്ചായത്ത് സ്വദേശിക്കും ഇന്ന് കോവിഡ് പോസിറ്റീവായി.

1593266259

ജൂണ്‍ 16 ന് വന്ന 34 വയസുള്ള കോടോംബേളൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ ഏഴിന് വന്ന 41 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
അതേസമയം സമ്പര്‍ക്കത്തിലൂടെ കോവിഡ് 19 സ്ഥിരീകരിച്ച് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആരോഗ്യ പ്രവര്‍ത്തക(34 വയസുള്ള സ്ത്രീ) അടക്കം അഞ്ച് പേര്‍ക്ക് ഇന്ന് കോവിഡ് നെഗറ്റീവായി.

മഹാരാഷ്ട്രയില്‍ നിന്നെത്തി ജൂണ്‍ ആറിന് കോവിഡ് സ്ഥിരീകരിച്ച 26 വയസുള്ള ബദിയഡുക്ക പഞ്ചായത്ത് സ്വദേശി, അബുദാബിയില്‍ നിന്നെത്തി ജൂണ്‍ ആറിന് കോവിഡ് പോസിറ്റീവായ 32 വയസുള്ള ബദിയഡുക്ക പഞ്ചായത്ത് സ്വദേശി,ഹരിയാനയില്‍ നിന്ന് വന്ന് ജൂണ്‍ 14 ന് കോവിഡ് സ്ഥിരീകരിച്ച 36 വയസുള്ള കിനാനൂര്‍ കരിന്തളം പഞ്ചായത്ത് സ്വദേശി, മഹാരാഷ്ട്രയില്‍ നിന്നെത്തി ജൂണ്‍ 14 ന് രോഗം സ്ഥിരീകരിച്ച 19 വയസുള്ള പടന്ന പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും കോവിഡ് നെഗറ്റീവായി.

വീടുകളില്‍ 5456 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 428 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5884 പേരാണ്. പുതിയതായി 359 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വെ അടക്കം പുതിയതായി 205 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 545 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 338 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+