Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്രസയിലേക്ക് പോകുകയായിരുന്ന 11 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; സംഭവം കാസർകോഡ്

കാസർഗോഡ്: മദ്രസയിലേക്ക് പോകുകയായിരുന്ന 11 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ബേക്കലിലാണ് സംഭവം. നടന്നുപോകുകയായിരുന്ന കുട്ടിയെ കത്തികാണിച്ച് പീഡിപ്പിച്ചാണ് കടത്തിയത്. സംഭവത്തിൽ ബേക്കൽ പോലീസ് കേസെടുത്തതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.

ഒരു മാസം മുൻപാണ് സംഭവം എന്നാണ് പെൺകുട്ടി പോലീസിന് നൽകിയ മൊഴി. രാവിലെ ഏഴ് മണിയോടെ മദ്രസയിലേക്ക് നടന്നുപോവുകയായിരുന്ന തന്നെ കറുത്തു തടിച്ച ഒരാള്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി എന്നാണ് മൊഴിയിൽ പറയുന്നത്. ഇയാൾ ഷാൾ കൊണ്ട് തന്റെ വായമൂടി കെട്ടിയെന്നും പഞ്ചായത്ത് ഓഫീസിന് സമീപത്തെ വരാന്തയിൽ വെച്ചാണ് ക്രൂര പീഡനത്തിന് ഇരയാക്കിയതെന്നും പെൺകുട്ടിയുടെ മൊഴിൽ ഉണ്ട്.

police-1

മദ്രസയിൽ എത്തിയശേഷം കടുത്ത വയറുവേദന അനുഭവപ്പെട്ടു. ഇതോടെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നുവെന്നും പെൺകുട്ടി പറയുന്നു. അതേസമയം മൊഴിയുടെ അടിസ്ഥാനത്തിൽ കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധയേമാക്കി. പരിശോധനയിൽ ക്രൂരമായ പീഡനം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഉത്തരേന്ത്യക്കാരനായ ഒരാളാണ് ഉപദ്രവിച്ചതെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. ഇതിൻറെ അടിസ്ഥാനത്തിൽ പോലീസ് പരിശോധിച്ചെങ്കിലും അങ്ങനെയൊരാളെ കണ്ടെത്താൻ സാധിച്ചില്ല.

പീഡനം നടന്നുവെന്ന് പറയുന്ന കെട്ടിടവും പോലീസ് പരിശോധിച്ചിട്ടുണ്ട്. കുട്ടിയുടെ മൊഴിൽ വൈരുധ്യമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+