Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസർഗോഡ് 104 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്; ഉറവിടമറിയാത്ത 13 കേസുകൾ

കാസർഗോഡ്; ജില്ലയില്‍ ഇന്ന് 113 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത 13 പേരുള്‍പ്പെടെ 104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. 31 പേർക്കാണ് രോഗമുക്തി.

വിദേശത്ത് നിന്ന് വന്ന അഞ്ച് പേര്‍ക്കും (ഒമാനില്‍ നിന്ന് വന്ന പനത്തടി പഞ്ചായത്തിലെ 38 കാരന്‍, ഹോങ്കോങ്ങില്‍ നിന്ന് വന്ന ചെമ്മനാട് പഞ്ചായത്തിലെ 40 കാരന്‍, ഖത്തറില്‍ നിന്ന് വന്ന കാഞ്ഞങ്ങാട് നഗരസഭയിലെ 21,44 വയസുള്ള പുരുഷന്മാര്‍,കാസര്‍കോട് നഗരസഭയിലെ 27 കാരന്‍), ഇതരസംസ്ഥാനത്ത് നിന്ന് വന്ന നാല് പേര്‍ക്കും (ത്രിപുരയില്‍ നിന്ന് വന്ന കിനാനൂര്‍ പഞ്ചായത്തിലെ 46 കാരന്‍, ബംഗളൂരൂവില്‍ നിന്ന് വന്ന കോടോംബേളൂര്‍ പഞ്ചായത്തിലെ 23 കാരന്‍, തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 38 കാരന്‍, മഹാരാഷ്ട്രയില്‍ നിന്ന് വന്ന ഉദുമ പഞ്ചായത്തിലെ 52 കാരന്‍) ആണ് ഇന്ന് കോവിഡ് പോസിറ്റീവായത്.

corona

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും (പള്ളിക്കര പഞ്ചായത്തിലെ 44 കാരി, കള്ളാര്‍ പഞ്ചായത്തിലെ 47 കാരി) കണ്ണൂര്‍ കാങ്കോല്‍ സ്വദേശിയായ ചന്തേര പോലീസ് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു.

പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഒരാളും പരവനടുക്കം എം ആര്‍ എസ് സിഫ് എല്‍ ടി സിയില്‍ നിന്ന് നാല് പേരും ഉദയഗിരി സി എഫ് എല്‍ ടി സിയില്‍ നിന്ന് ഏഴ് പേരും, വിദ്യാനഗര്‍ സി എഫ് എല്‍ ടി സിയില്‍ നിന്ന് രണ്ടാളും, മഞ്ചേശ്വരം ഗോവിന്ദപൈ സി എഫ് എല്‍ ടി സിയില്‍ നിന്ന് 14 പേരും കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ നിന്ന് മൂന്നു പേരുമുള്‍പ്പെടെ 31 പേര്‍ക്ക് ഇന്ന് കോവിഡ് നെഗറ്റീവായി.

വീടുകളില്‍ നിരീക്ഷണത്തില്‍ 2910 പേരും സ്ഥാപനങ്ങളില്‍ 1072 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3982 പേര്‍. പുതിയതായി 572 പേരെ കൂടി നിരീക്ഷണത്തിലാക്കി. ഇതുവരെ 30418 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. സെന്റിനല്‍ സര്‍വ്വെ അടക്കം 763 പേരുടെ സാമ്പിളുകള്‍ പുതിയതായി പരിശോധനയ്ക്ക് അയച്ചു. 516 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 203 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.പുതിയതായി ആശുപത്രിയിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 174 പേരെ നിരീക്ഷണത്തിലാക്കി. 59 പേരെ ആശുപത്രിയിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+