കാസർഗോഡ് കൊവിഡ് ചികിത്സയിൽ 1154 പേർ..ഇന്ന് 117 പേർക്ക് കൂടി രോഗം
കാസർഗോഡ്; ജില്ലയില്‍ 117 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 126 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 1154 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 1053 പേര്‍ വീടുകളില്‍ ചികിത്സയിലാണ്.
ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7182പേരാണ്. പുതിയതായി 364 പേരെ കൂടി നിരീക്ഷണത്തിലാക്കി.

സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി2469സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 722പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 695പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.121പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 126പേരെ ഡിസ്ചാര്‍ജ് ചെയ്തു.
അതിനിടെ കോവി ഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചാലും മാസ്ക് സോപ്പ്, സാനിറ്റൈസർ സാമൂഹിക അകലം പാലിക്കൽ തുടരണമെന്ന് ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു പറഞ്ഞു. പഞ്ചായത്ത് ഓഫീസുകളിൽ ഉൾപ്പടെ
സർക്കാർ ഓഫീസുകളിൽകോവി ഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ കോവിസ് പരിശോധന വർധിപ്പിക്കണം
. വാക്സിൻ സ്വീകരിച്ചതുകൊണ്ട് മാസ്ക് ധരിക്കാതെ ഓഫീസുകളിൽ ഇടപഴകരുത്. ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമായി തുടരും. കോൾ അറ്റ് സ്കൂൾ കോൾ അറ്റ് കോളേജ് പ്രവർത്തനങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോവിഡ് നിയന്ത്രിക്കാൻ സഹായിച്ചിട്ടുണ്ടെന്ന് കളക്ടർ പറഞ്ഞു.












Click it and Unblock the Notifications