Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസർഗോഡ് ഇതുവരെ 4000 പേർക്ക് കൊവിഡ്!! ഇന്ന് 118 പേർക്ക് കൂടി രോഗം

കാസർഗോഡ്; ഇന്ന് ജില്ലയില്‍ 118 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 103 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും മൂന്ന് പേര്‍ വിദേശത്ത് നിന്നെത്തിയവരും 12 പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 91 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

വീടുകളില്‍ 4300 പേരും സ്ഥാപനങ്ങളില്‍ 988 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5288 പേരാണ്. പുതിയതായി 393 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 16 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 311 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 441 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 114 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 94 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

kasargod corona

4094 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 513 പേര്‍ വിദേശത്ത് നിന്നെത്തിയവരും 375 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 3206 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 2980 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 31 ആയി.

91 പേര്‍ക്ക് കൂടി രോഗം ഭേദമായി.ഇന്ന് രോഗവിമുക്തരായവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ പള്ളിക്കര പഞ്ചായത്തില്‍ നിന്നുള്ളവരാണ് (13 പേര്‍).കാഞ്ഞങ്ങാട് നിന്ന് ഏഴു പേര്‍, മധൂരില്‍ നിന്ന് രണ്ട് പേര്‍, മീഞ്ചയില്‍ നിന്ന് ഒരാള്‍,മഞ്ചേശ്വരത്ത് നിന്ന് അഞ്ചു പേര്‍, പള്ളിക്കരയില്‍ നിന്ന് 13 പേര്‍,തൃക്കരിപ്പൂരില്‍ നിന്ന് എട്ടു പേര്‍, കാസര്‍കോട് നിന്ന് ഒന്‍പത് പേര്‍,ഉദുമയില്‍ നിന്ന് നാല് പേര്‍, ബദിയടുക്കയില്‍ നിന്ന് ഒരാള്‍,ചെമ്മനാട് നിന്ന് അഞ്ചുപേര്‍,അജാനൂരില്‍ നിന്ന് നാല് പേര്‍, മടിക്കൈയില്‍ നിന്ന് നാല് പേര്‍, നീലേശ്വരത്ത് നിന്ന് മൂന്ന് പേര്‍, പൈവളിഗെയില്‍ നിന്ന് രണ്ട് പേര്‍, ചെറുവത്തൂരില്‍ നിന്ന് 12 പേര്‍, പിലിക്കോട് നിന്ന് ഒരാള്‍,കയ്യൂര്‍-ചീമേനിയില്‍ നിന്ന് നാലു പേര്‍,കുമ്പടാജെയില്‍ നിന്ന് ഒരാള്‍, കരിവെള്ളൂര്‍-പെരളത്ത് നിന്ന്( കണ്ണൂര്‍ ജില്ല ) ഒരാള്‍, വലിയപറമ്പയില്‍ നിന്ന് മൂന്ന് പേര്‍,പുല്ലൂര്‍-പെരിയയില്‍ നിന്ന് ഒരാള്‍ എന്നിങ്ങനെയാണ് പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള രോഗവിമുക്തരുടെ കണക്ക്

ജില്ലയില്‍ ഇതുവരെയായി കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം നാലായിരം കടന്നു.ഇന്ന് 118 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 4094 ആയി.ഇവരില്‍ 2980 പേര്‍ ഇതുവരെയായി രോഗവിമുക്തരായി. നിലവില്‍ ജില്ലയില്‍ ചികിത്സയില്‍ ഉള്ളത് 1083 പേരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+