കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസർഗോഡ് കൊവിഡ് അതിരൂക്ഷം; ഇന്ന് 128 പേർക്ക് രോഗം!! 119 പേർക്ക് സമ്പർക്കത്തിലൂടെ

Google Oneindia Malayalam News

കാസർഗോഡ്; ജില്ലയില്‍ ഇന്ന് 128 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത 11 പേരുള്‍പ്പെടെ 119 പേര്‍ക്ക സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് പേര്‍ വിദേശത്ത് നിന്നും നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കാസര്‍കോട് നഗരസഭയില്‍ മാത്രം 53 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം 113 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

സമ്പര്‍ക്കം വഴിയുള്ള കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ അടുത്ത 14 ദിവസം അതിനിര്‍ണ്ണായകമായതിനാല്‍ എല്ലാവരും കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. ക്ലസ്റ്ററുകളായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍,ധനകാര്യ സ്ഥാപനങ്ങള്‍,ഹോട്ടലുകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കരുത്.
ക്ലസ്റ്ററിന് അകത്തേക്കും പുറത്തേക്കും ഗതാഗതം നിയന്ത്രിക്കും. ഈ പ്രദേശത്ത് വാഹനങ്ങളിൽ ആളെ കയറ്റാനോ ഇറക്കാനോ പാടില്ല. ആ പ്രദേശത്തെ മുഴുവന്‍ പേരെയും നിരീക്ഷണത്തിലാക്കുകയും ചെയ്യും.

covid

കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏതെങ്കിലും പ്രത്യേക പ്രദേശത്ത് ഏര്‍പ്പെടുത്തണമെന്ന് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ കേരള മുനിസിപ്പാലിറ്റി ആക്ട്,കേരള പഞ്ചായത്തീ രാജ് ആക്ട് എന്നിവയിലെ വ്യവസ്ഥകള്‍ അനുസരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം. അടിയന്തര സാഹചര്യം നേരിടുന്നതിന് 21 സി എഫ്എല്‍ ടിസികളായി 4300 കിടക്കകളും സജ്ജമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

കര്‍ണ്ണാടകയിലേക്ക് ജോലി ആവശ്യാര്‍ത്ഥം ദിവസേന ഒരേവിലാസത്തിലേക്ക് പോയിവരുന്നവര്‍ക്ക്മാത്രമേ അടുത്ത 14 ദിവസത്തേക്ക് പാസ് അനുവദിക്കൂ.ഇങ്ങനെ പോയിവരുന്നവര്‍ ഏഴ്ദിവസം കൂടുമ്പോള്‍ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാകുകയും വേണം. ഇതിനുള്ള സൗകര്യം തലപ്പാടിയില്‍ ഒരുക്കിയിട്ടുണ്ട്. ദിവസേന പോയി വരേണ്ടവര്‍ കോവിഡ്19ജാഗ്രതാ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.തൊഴില്‍ദാതാവിന്റെ പേര്,വിലാസം ,ഫോണ്‍ നമ്പര്‍ അടക്കമുള്ള സാക്ഷ്യപത്രവും പാസിന് അപേക്ഷിക്കുന്നയാള്‍ ഹാജരാക്കണം.

'കൊവിഡ് പ്രതിരോധം അലംഭാവത്തിന് കാരണം മുഖ്യമന്ത്രി തൻപ്രമാണത്തവും സർക്കാരിന്റെ പിടിപ്പ് കേടും''കൊവിഡ് പ്രതിരോധം അലംഭാവത്തിന് കാരണം മുഖ്യമന്ത്രി തൻപ്രമാണത്തവും സർക്കാരിന്റെ പിടിപ്പ് കേടും'

'ഭഗവാൻ രാമനെക്കാൾ വലിയ ആളാണോ മോദി?'; ശോഭ കരന്തലജയുടെ ട്വീറ്റിനെതിരെ രോഷം, പ്രതികരിച്ച് തരൂരും'ഭഗവാൻ രാമനെക്കാൾ വലിയ ആളാണോ മോദി?'; ശോഭ കരന്തലജയുടെ ട്വീറ്റിനെതിരെ രോഷം, പ്രതികരിച്ച് തരൂരും

English summary
128 Covid Cases Confirmed In Kasargod Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X