പനിക്ക് ചികിത്സ തേടിയെത്തിയ 13 കാരിക്കെതിരെ ലൈംഗികാതിക്രമം; ഡോക്ടർക്കെതിരെ കേസ്
കാസർകോഡ്: പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയ പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. തൃക്കരിപ്പൂർ ചന്തേരയിലെ സ്വകാര്യ ക്ലിനിക്കിലെ റിട്ട ഡോ സികെപി കുഞ്ഞബ്ദുള്ളയ്‌ക്കെതിരെ ചന്ദേര പോലീസ് കേസ് എടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം.
ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെയാണ് പീഡന വിവരം കുട്ടി മാതാപിതാക്കളോട് തുറന്ന് പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസില്‍ പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഡോക്ടർ ഒളിവിൽ പോയെന്നാണ് വിവരം. ഇയാൾക്കായുളള അന്വേഷണം ഊർജിതമാക്കിയെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.
വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 17കാരി ഗർഭിണി;17 കാരനെതിരെ കേസ്
കാസർഗോഡ്: വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 17കാരി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. ചിറ്റാരിക്കാലിലാണ് സംഭവം. സംഭവത്തിൽ സമപ്രായക്കാരനെതിരെ പോക്സോ ചുമത്തി പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം കടുത്ത വയറുവേദ അനുഭവപ്പെട്ടതിനെ തുടർന്നാണ് പെൺകുട്ടി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. പരിശോധനയിൽ കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെ ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് കുട്ടിയിൽ നിന്നും മൊഴിയെടുത്തപ്പോഴാണ് സുഹൃത്തായ 17 കാരനെ കുറിച്ച് പെൺകുട്ടി വപറഞ്ഞത്.
ഇതിന്റെ അടിസ്ഥാനത്തിൽ 17കാരനെതിരെ പോക്സോ ചമുത്തി കേസെടുക്കുകയായിരു്നു. ഇരുവരും ചിറ്റാരിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരാണ്.












Click it and Unblock the Notifications