Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസർഗോഡ് പുഴയിൽ കുളിക്കാനിറങ്ങിയ 14 കാരൻ മുങ്ങിമരിച്ചു;അപകടം ചുഴിയില്‍ പെട്ട്

കാസർഗോഡ്: കാഞ്ഞങ്ങാട് 14 വയസുകാരൻ പുഴയിൽ മുങ്ങിമരിച്ചു. അരയിൽ വട്ടത്തോടിലെ അബ്ദുള്ള കുഞ്ഞിയുടെ മകൻ സിനാൻ ആണ് മരിച്ചത്.അരയില്‍ കാര്‍ത്തിക പുഴയിലാണ് അപകടം മറ്റ് രണ്ട് കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു കുട്ടി.

സിനാന് നീന്തൽ അറിയില്ലായിരുന്നു.പുഴയിലെ ചുഴിയില്‍ അകപ്പെട്ടതാണ് അപകടകാരണം. ഒരു മണിക്കൂർ ശേഷം നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്താനായത്. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

dea-1716891173 jpg -Properties

അതേസമയം ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. ഇന്ന് അലർട്ടുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. എന്നാൽ മഴയുടെ സഹാചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശമാണ് കാലവസ്ഥ വകുപ്പ് നൽകുന്നത്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് വകുപ്പ് വ്യക്തമാക്കി.

ഇന്ന് സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആയിരിക്കും.അടുത്ത ദിവസം കേരളത്തിൽ കാലവർഷം എത്തും എന്ന് വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. തെക്കൻ തമിഴ് നാടിനു മുകളിൽ നിലവിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയുള്ള മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. മാത്രമല്ല മണിക്കൂർ 30 മുതൽ 40 കിമി വരെ വേഗത്തിൽ കാറ്റിനും സാധ്യത കൽപ്പിക്കുന്നുണ്ട്.

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.1 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 45 സെന്റി മീറ്ററിനും നും 81 സെന്റി മീറ്ററിനും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തെക്കൻ കേരളതീരം, ലക്ഷദ്വീപ് തീരം എന്നിവിടങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+