കാസർഗോഡ് 121 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്; ആകെ രോഗബാധിതർ 146
കാസർഗോഡ്; ജില്ലയില്‍ 146 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറ് പേരുള്‍പ്പെടെ 121 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 17 പേര്‍ വിദേശത്ത് നിന്നും എട്ട് പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയവരാണ്.
വീടുകളില്‍ 3375 പേരും സ്ഥാപനങ്ങളില്‍ 1326 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4701 പേരാണ്. പുതിയതായി 441 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 518 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 586 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 314 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 15 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 1184 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 956 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. 114 പേരുടെ ഉറവിടം കണ്ടെത്തിയില്ല. 106 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 73 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.ഇന്ന് 41 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ 13, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ 7 വീതവും, കാസര്‍ഗോഡ് ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 4, മലപ്പുറം ജില്ലയിലെ 3, കൊല്ലം, തൃശൂര്‍ ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
മലപ്പുറം- 255, തിരുവനന്തപുരം-200, പാലക്കാട്-147, കണ്ണൂർ-63, കൊല്ലം- 41, എറണാകുളം-101, വയനാട്-33, കാസർകോട്- 146, പത്തനംതിട്ട- 04, തൃശൂർ- 40, കോഴിക്കോട്- 66, ആലപ്പുഴ- 30, ഇടുക്കി-10, കോട്ടയം- 40 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.












Click it and Unblock the Notifications