കാസർഗോഡ് 1322 പേർ കൊവിഡ് ചികിത്സയിൽ .. ഇന്ന് 148 പേർക്ക് രോഗം
കാസര്‍കോട്; ജില്ലയില്‍ 148 പേര്‍ക്ക് കൂടി കോവിഡ്, 103 പേര്‍ക്ക് രോഗമുക്തി
ജില്ലയില്‍ 148 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 103 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 1322 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 1023 പേര് വീടുകളില്‍ ചികിത്സയിലാണ്.
രാഹുല്‍ഗാന്ധി തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6605 പേര്
വീടുകളില്‍ 6184 പേരും സ്ഥാപനങ്ങളില്‍ 421 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6605 പേരാണ്. പുതിയതായി 578 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2998 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 810 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 571 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 120 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 103 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 29175 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 27568 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
അതേസമയം സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 519, തൃശൂര്‍ 416, എറണാകുളം 415, കൊല്ലം 411, മലപ്പുറം 388, ആലപ്പുഴ 308, പത്തനംതിട്ട 270, തിരുവനന്തപുരം 240, കോട്ടയം 236, കണ്ണൂര്‍ 173, കാസര്‍ഗോഡ് 148, പാലക്കാട് 115, വയനാട് 82, ഇടുക്കി 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 94 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 82 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ കൊവിഡ് വാക്സിന് ഡോസിന് 250 രൂപ ഈടാക്കും
'സവർക്കറിനെ പോലെ ആർഎസ്എസിന്റെയും ബിജെപിയുടേയും ചെരുപ്പ് നക്കുകയാണ് പിസി ജോർജ്'
നേമത്തിനൊപ്പം തിരുവനന്തപുരത്ത് 3 മണ്ഡലങ്ങൾ; തന്ത്രം മെനഞ്ഞ് ബിജെപി..ഗോദയിലേക്ക് വമ്പൻമാർ