Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹ വാഗ്ദാനം നൽകി 17 കാരിയെ പീഡിപ്പിച്ചു; കാമുകൻ അടക്കം 2 പേർ അറസ്റ്റിൽ

കാസർഗോഡ്: വിവാഹ വാഗ്ദാനം നൽകി 17 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റ്. കാമുകൻ അടക്കം 2 പേരെയാണ് അറസ്റ്റ് ചെയ്തത്. നെല്ലിക്കട്ട സ്വദേശി അറഫാത്ത്, തളങ്കര സ്വദേശി ഷെഫീഖ് എന്നിവരാണ് അറസ്റ്റിലായത്. മറ്റ് മൂന്ന് പേർ പോലീസ് കസ്റ്റഡിയിലായിട്ടുണ്ടെന്നാണ് വിവരം.

wewewe-1663870716.jpg -Properties

വിദ്യാനഗർ പോലീസ് സ്റ്റേഷനിലാണ് പെൺകുട്ടി പരാതി നൽകിയത്. അറാഫത്ത് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്.കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലെ ലോഡ്‌ജുകളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. അറാഫത്തിനെ കൂടാതെ ഇയാളുടെ നാല് സുഹൃത്തുക്കളും പീഡിപ്പിച്ചെന്നും പെൺകുട്ടിയുടെ പരാതിയിൽ ഉണ്ട്. സംഭവത്തിൽ 13 പേർക്കെതിരെയാണ് പോക്സോ വകുപ്പ് പ്രകാരം കാസർഗോഡ് വനിത പോലീസ് കേസെടുത്തത്.

ജൂലായ് 31-ന് പെണ്‍കുട്ടിയെ കാണാതായിരുന്നു. തുടർന്ന് വീട്ടുകാരുടെ പരാതിയിൽ പെൺകുട്ടിയ്ക്കായി പോലീസ് അന്വേഷണം നടത്തുന്നതിനിടെ പിറ്റേന്ന് കുട്ടി വീട്ടിൽ തിരിച്ചെത്തി. ഇതോടെ വീട്ടുകാർ കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം അറിയുന്നത്.

അറാഫത്ത് കോഴിക്കോടെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി വീട്ടുകാരോട് പറഞ്ഞു. മാത്രമല്ല അയാളുടെ സുഹൃത്തുക്കളും തന്നെ പീഡിപ്പിച്ചെന്ന് കുട്ടി വെളിപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് വീട്ടുകാർ കാസർഗോഡ് വനിതാ പോലീസിൽ പരാതി നൽകിയത്. പോലീസ് ചോദ്യം ചെയ്യലിൽ എറണാകുളത്ത് കൊണ്ട് പോയി പീഡിപ്പിച്ചിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകി. അതേസമയം അറാഫത്തിന്റെ മറ്റ് സുഹൃത്തുക്കൾക്കായി പോലീസ് അന്വേഷണം വ്യാപിച്ചു. ഇവർ നിലവിൽ ഒളിവിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+