Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസർഗോഡ് 174 പേർക്ക് കൊവിഡ്! 89 പേർക്ക് രോഗമുക്തി, പുതിയതായി 322 പേർ നിരീക്ഷണത്തിൽ

കാസർഗോഡ്; ജില്ലയില്‍ 174 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 154 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 15 വിദേശത്ത് നിന്നും അഞ്ച് പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു. 89 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

വീടുകളില്‍ 4149 പേരും സ്ഥാപനങ്ങളില്‍ 970 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5119 പേരാണ്. പുതിയതായി 322 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1263 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 831 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 296 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 62 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 152 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

999-1585205160-158679

അതിനിടെ കര്‍ണ്ണാടകയിലേക്കും തിരിച്ചും യാത്രചെയ്യുന്നതുള്ള റഗുലര്‍ പാസ് ആനുവദിക്കുന്നതിന് ആര്‍ ടി പി സി ആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ മാറ്റം വരുത്തി. പകരം ആന്റിജന്‍ ടെസ്റ്റ് നടത്തിയാല്‍ മതി. ബി പി എല്‍ വിഭാഗങ്ങള്‍ക്ക് മാത്രമാണ് തലപ്പാടിയില്‍ പരിശോധന നടത്തുന്നതിന് തിരുമാനിച്ചിരുന്നത്. എന്നാല്‍ റഗുലര്‍ പാസിന് അപേക്ഷിക്കുന്ന എല്ലാവര്‍ക്കും പരിശോധനയ്ക്ക് സൗകര്യമൊരുക്കും. ഇതിന്റെ ഭാഗമായുള്ള സജ്ജീകരണം തലപ്പാടിയില്‍ ആരംഭിച്ചു. ഏകോപന ചുമതല ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും മഞ്ചേശ്വരം തഹസില്‍ദാര്‍ക്കുമാണ്. ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല കോറോണ കോര്‍കമ്മിറ്റിയോഗത്തിലാണ് തിരുമാനം.

ടോക്കണ്‍ അടിസ്ഥാനത്തില്‍ 100 പേര്‍ക്കാണ് ഒരു ദിവസം പാസ് അനുവദിക്കുക. ഇങ്ങനെ ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ കാലാവധി 21 ദിവസമാണ്. പാസ് ലഭിച്ചവര്‍ 21 ദിവസത്തിന് ശേഷം വീണ്ടും ആന്റിജന്‍ ടെസ്റ്റിന് സന്നദ്ധരാകണം. ടെസ്റ്റ് നടത്തി വീണ്ടും പാസ് അനുവദിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+