കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസർകോട് ജില്ലയിൽ കൊവിഡ് കേസുകൾ ഉയരുന്നു, ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 18 പേർക്ക്!

Google Oneindia Malayalam News

കാസർകോഡ്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ച ദിവസമാണിന്ന്. 84 പേർക്കാണ് ഇന്ന് കൊവിഡ് പോസിറ്റീവായത്. അക്കൂട്ടത്തിൽ ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ കണ്ടെത്തിയിരിക്കുന്നത് കാസർകോഡ് ജില്ലയിലാണ്. ഇന്ന് ജില്ലയിൽ 18 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കാസർകോഡ് ജില്ലയിലെ കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 67 ആയി ഉയർന്നു.

മഹാരാഷ്ട്രയില്‍ നിന്ന് വന്ന 13 പേര്‍ ഉള്‍പ്പെടെയാണ് 18 പേര്‍ക്ക് ഇന്ന് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു സ്ത്രീയ്ക്കും 17 പുരുഷന്മാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. മഹാരാഷ്ട്രയ്ക്കു പുറമേ കുവൈത്തിൽ നിന്ന് വന്ന രണ്ട് പേർ, ഖത്തര്‍, ഷാര്‍ജ, തമിഴ്‌നാട് എന്നിവടങ്ങളില്‍ നിന്നും വന്ന ഓരോരുത്തർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

covid

41 വയസ്സുള്ള പൈവളിഗെ പഞ്ചായത്ത് സ്വദേശി, 51 വയസ്സുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, 54 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, 39 വയസ്സുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, 48 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, മധുര്‍ പഞ്ചായത്ത് സ്വദേശി, 42 വയസ്സുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, 45 വയസ്സുള്ള പൈവളിഗെ പഞ്ചായത്ത് സ്വദേശി, 40 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി, 37 വയസുള്ള പൈവളിഗെ പഞ്ചായത്ത് സ്വദേശി, 29 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി, 28 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി, വന്ന 40 വയസുള്ള പൈവളിഗെ പഞ്ചായത്ത് സ്വദേശി എന്നിങ്ങനെയാണ് മഹാരാഷ്ട്രയില്‍ നിന്ന് വന്നവരുടെ കണക്ക്. ഇവരിൽ ബസ്സിലും ട്രെയിനിലും സ്വകാര്യ വാഹനങ്ങളിലും വന്നവരുണ്ട്.

മെയ് 20 ന് തമിഴ്‌നാട്ടില്‍ നിന്ന് ബസില്‍ വന്ന 23 വയസുള്ള കോടോം ബേളൂര്‍ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. മെയ് 19, 20 തിയ്യതികളിൽ കുവൈത്തിൽ നിന്ന് വന്ന 48 വയസുള്ള മടിക്കൈ പഞ്ചായത്ത് സ്വദേശി, 31 വയസ്സുള്ള കുറ്റിക്കേല്‍ പഞ്ചായത്ത് സ്വദേശി എന്നിവർക്കും രോഗമുണ്ട്. ഇവരെ കൂടാതെ മെയ് 24 ഷാര്‍ജയില്‍ നിന്ന് വന്ന 59 വയസ്സുള്ള ചെങ്കള പഞ്ചായത്ത് സ്വദേശി, മെയ് 19 ന് ഖത്തറില്‍ നിന്ന് വന്ന കുമ്പള പഞ്ചായത്തിലെ 24 വയസ്സുള്ള സ്ത്രിക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

കാസർകോട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3616 പേര്‍ ആണ്. വീടുകളില്‍ 3065 പേരും ആശുപത്രികളില്‍ 551 പേരുമുള്‍പ്പെടെ ജില്ലയില്‍ 3616 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. 407 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. പുതിയതായി 39 പേരെയാണ് സ്ഥാപന നീരിക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

'മുഖത്ത് തുപ്പിയാലും, മൂത്രമൊഴിച്ചാലും, വല്ലവന്റെയും കൂടെ കിടക്കാൻ നിർബന്ധിച്ചാലും'! കുറിപ്പ് വൈറൽ'മുഖത്ത് തുപ്പിയാലും, മൂത്രമൊഴിച്ചാലും, വല്ലവന്റെയും കൂടെ കിടക്കാൻ നിർബന്ധിച്ചാലും'! കുറിപ്പ് വൈറൽ

 വെഞ്ഞാറമൂട് അച്ഛനെ വെടിവെച്ച് മകൻ, കുടുംബ വഴക്കിനെ തുടർന്ന്, മകൻ ഒളിവിൽ, തിരഞ്ഞ് പോലീസ് വെഞ്ഞാറമൂട് അച്ഛനെ വെടിവെച്ച് മകൻ, കുടുംബ വഴക്കിനെ തുടർന്ന്, മകൻ ഒളിവിൽ, തിരഞ്ഞ് പോലീസ്

English summary
18 New Covid 19 cases confirmed in Kasargod today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X