കാസർഗോഡ് 4512 പേര് കൊവിഡ് നിരീക്ഷണത്തിൽ.. ഇന്ന് 182 പേർക്ക് കൂടി രോഗം
കാസര്‍കോട്; ജില്ലയില്‍ 182 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 175 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 181 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4512 പേര്
വീടുകളില്‍ 3933 പേരും സ്ഥാപനങ്ങളില്‍ 579 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4512 പേരാണ്. പുതിയതായി 444 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1117 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 215 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 400 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 150 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു.
ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 44 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
19170 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 973 പേര് വിദേശത്ത് നിന്നെത്തിയവരും 747 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 17450 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 17524 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 197 ആയി. നിലവില്‍ 1449 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.
മോദിയുടെ വോട്ടിങ്ങ് മെഷീൻ ആയാലും മീഡിയ ആയാലും ഒരു തരിമ്പ് പോലും ഭയമില്ല;ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
'തന്നേയും അച്ഛനേയും അപകീർത്തിപെടുത്തി'; മാധ്യമങ്ങൾ കുടുങ്ങും, പോലീസിൽ പരാതി നൽകി മീനാക്ഷി
സംസ്ഥാനത്ത് ഇന്ന് 8516 പേർക്ക് കൊവിഡ്, 8206 പേർ നെഗറ്റീവ്, 28 കൊവിഡ് മരണങ്ങൾ കൂടി