കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

20 അടി കൂടി നീങ്ങിയിരുന്നുവെങ്കില്‍ അത് വന്‍ ദുരന്തം ആവര്‍ത്തിക്കുമായിരുന്നു; ലാന്റിങിനിടേ ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലെ 189 യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്; മംഗളൂരുവില്‍ നടന്ന അപകടത്തെക്കുറിച്ച് അന്വേഷണം തുടങ്ങി

  • By Desk
Google Oneindia Malayalam News

മംഗളൂരു: മംഗളൂരു അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. വന്‍ ദുരന്തം ഒഴിവായി. ദുബായില്‍ നിന്ന് വന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് 384 വിമാനമാണ് അപകടത്തില്‍ പെട്ടത്. ഞായറാഴ്ച വൈകിട്ട് 5.42 ഓടെയായിരുന്നു സംഭവം. വിമാനം ലാന്‍ഡിംഗിനിടെ തെന്നിമാറി മണ്ണില്‍ പൂണ്ടതു കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്.

<strong> മുഖ്യമന്ത്രിയെ കണ്ടതിൽ സംതൃപ്തി; ഇപ്പോള്‍ സമരത്തിനില്ലെന്ന് രാജ്‍കുമാറിന്‍റെ കുടുംബം</strong> മുഖ്യമന്ത്രിയെ കണ്ടതിൽ സംതൃപ്തി; ഇപ്പോള്‍ സമരത്തിനില്ലെന്ന് രാജ്‍കുമാറിന്‍റെ കുടുംബം

20 അടി മുന്നോട്ട് നീങ്ങിയിരുന്നെങ്കില്‍ വന്‍ ദുരന്തം ആവര്‍ത്തിക്കുമായിരുന്നു. ആറ് ജീവനക്കാര്‍ അടക്കം 189 പേര്‍ ആണ് വിമാനത്തിലുണ്ടായിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അപകടമുണ്ടായ കൊക്കയ്ക്കടുത്ത് ചളി നിറഞ്ഞ മണ്ണിലാണ് വിമാനം നിന്നത്. യാത്രക്കാരെല്ലാം പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. റണ്‍വേയില്‍ വച്ച് വിമാനം അതിവേഗതയില്‍ സഞ്ചരിച്ചതിനെ തുടര്‍ന്ന് പൈലറ്റ് ബ്രേക്കിട്ടതാണ് തെന്നി മാറാന്‍ സാഹചര്യമുണ്ടായതെന്നാണ് പ്രാഥമീക വിവരം.

Plane

ആദ്യം 5.32 ന് വിമാനം വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. രണ്ടാമത്തെ ശ്രമത്തില്‍ 5.42 ന് വിമാനം താഴേക്കിറക്കുകയായിരുന്നു. അപകടത്തിനിടയാക്കിയതെന്നാണ് സംശയിക്കുന്നത്. അപകടമുണ്ടായ സാഹചര്യത്തില്‍ മംഗളൂരുവില്‍ വിമാനമിറക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ദുബൈയില്‍ നിന്നെത്തിയ സ്‌പൈസ് ജെറ്റ് ബംഗലൂരുവിലേക്ക് വഴിതിരിച്ചുവിട്ടു. ഇതുമൂലം ജെറ്റിലുണ്ടായിരുന്ന നിരവധി യാത്രക്കാരും യാത്രക്കാരെ സ്വീകരിക്കാനായി മംഗളൂരു വിമാനത്താവളത്തിലെത്തിയിരുന്നു.

കാസര്‍കോട്ടെയടക്കം നിരവധി പേരാണ് സ്‌പൈസ് ജെറ്റിലുണ്ടായിരുന്നത്. അപകടത്തില്‍പെട്ട വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു.

English summary
189 passengers aboard the Air India flight from Dubai survived
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X