• search
  • Live TV
കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കാസർഗോട്ടെ പുതിയ കൊവിഡ് ആശുപത്രിയ്ക്കായി 191 പുതിയ തസ്തികകൾ: അനുമതി മന്ത്രിസഭാ യോഗത്തിൽ!!

കാസർഗോഡ്: കാസര്‍ഗോഡ് ജില്ലയില്‍ പുതുതായി ആരംഭിച്ച ആശുപത്രിയ്ക്ക് ഒന്നാംഘട്ടമായി 191 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗത്തിൽ അനുമതി നല്‍കി. കാസര്‍ഗോഡ് ജില്ലയില്‍ കോവിഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടാറ്റ ഗ്രൂപ്പ് സൗജന്യമായി നിര്‍മ്മിച്ച് സര്‍ക്കാരിന് നല്‍കിയ പുതിയ ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഈ തസ്തികള്‍ സൃഷ്ടിച്ചിരിക്കുന്നത്.

നിലവിൽ കോവിഡിന്റെ പശ്ചാത്തലത്തില്‍ കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിക്കുന്നുവെങ്കിലും കോവിഡ് നിയന്ത്രണ വിധേയമാകുമ്പോള്‍ സാധാരണ ആശുപത്രിയായി പ്രവര്‍ത്തിക്കാനാകും. കാസര്‍ഗോഡ് മേഖലയിലെ ചികിത്സാ സൗകര്യം ഇതിലൂടെ വര്‍ധിപ്പിക്കാനാകും.

1 സൂപ്രണ്ട്, 1 ആര്‍.എം.ഒ., 16 ജൂനിയര്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്റ്, 6 കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, 16 അസി. സര്‍ജന്‍, 2 നഴ്‌സിംഗ് സൂപ്രണ്ട് ഗ്രേഡ്-1, 6 ഹെഡ് നഴ്‌സ്, 30 സ്റ്റാഫ് നഴ്‌സ് ഗ്രേഡ്-1, 30 സ്റ്റാഫ് നഴ്‌സ് ഗ്രേഡ്-2, 4 ലാബ് ടെക്‌നീഷ്യന്‍, 1 സ്റ്റോര്‍ സൂപ്രണ്ട്, 1 ഫാര്‍മസിസ്റ്റ് സ്റ്റോര്‍ കീപ്പര്‍, 4 ഫാര്‍മസിസ്റ്റ്, 2 റേഡിയോഗ്രാഫര്‍, 2 ഇസിജി ടെക്‌നീഷ്യന്‍, 25 നഴ്‌സിംഗ് അസിസ്റ്റന്റ്, 10 ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ്-1, 20 ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ്-2, 3 പാര്‍ട്ട് ടൈം സ്വീപ്പര്‍, 1 മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രേറിയന്‍, 1 പ്ലമ്പര്‍, 1 ഇലക്ട്രീഷ്യന്‍, 2 ഡ്രൈവര്‍, 1 ജൂനിയര്‍ സൂപ്രണ്ട്, 2 സീനിയര്‍ ക്ലാര്‍ക്ക്, 2 ക്ലാര്‍ക്ക്, 1 ഓഫീസ് അറ്റന്‍ഡന്റ് എന്നിങ്ങനെയാണ് തസ്തികകള്‍ സൃഷ്ടിച്ചിരിക്കുന്നത്.

English summary
191 New posts to created for New hospital lauched in Kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X