Get Updates
Get notified of breaking news, exclusive insights, and must-see stories!

കനത്ത മഴയിൽ കുന്നിടിഞ്ഞ് വീടിന് മുകളിൽ വീണു; 2 കുട്ടികൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം; കനത്ത മഴയെ തുടർന്ന് കുന്നിടിഞ്ഞ് വീടിന് മുകളിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു . ഗുരുപുര ബംഗ്ലഗുഡ്ഡെയിലുണ്ടായ അപകടത്തിൽ സഹോദരങ്ങളായ സഫ് വാൻ(16), സഹാല(10) എന്നിവരാണു മരിച്ചത്. വീടിനുള്ളിൽ കിടന്നുറങ്ങുമ്പോഴായിരുന്നു അപകടം. ഇന്നലെ ഉച്ചയ്ക്ക് 1.30യോടെയാണ് അപകടം നടനന്നത്.

കനത്ത മഴയിൽ മൂന്ന് വീടുകളാണ് പ്രദേശത്ത് തകർന്നത്. മൂന്ന് വീടുകൾക്ക് മുകളിലാണ് മണ്ണിടിഞ്ഞ് വീണത്. ഇതിൽ രണ്ട് വീടുകൾ ഭാഗികമായും ഒന്ന് പൂർണമായും തകർന്നു. പൂർണായും തകർന്ന വീടിനുള്ളിൽ ഉണ്ടായിരുന്ന കുട്ടികളാണ് മരിച്ചത്. ഇവർ ഭക്ഷണം കഴിച്ച ശേഷം വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു.ദേശീയ ദുരന്തനിവാരണ സേനയും അഗ്നിരക്ഷാസേനയും ചേർന്നാണ് കുട്ടികളെ പുറത്തെടുത്തത്.

download-159

മണ്ണുമാന്തി ഉപയോഗിച്ച് നാല് മണിക്കൂറോളം എടുത്താണ് മണ്ണ് പൂർണമായും നീക്കം ചെയ്ത് കുട്ടികളെ പുറത്തെടുത്തുന്നത്. അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. തകർന്ന മറ്റ് വീടുകളിലെ ആളുകൾ മണ്ണിടിയുന്ന ശബ്ദം കേട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. ഇവിടെ നിർത്തിയിട്ടിരുന്ന ലോറിക്കും ഓട്ടോറിക്ഷക്കും കേടുപാടു സംഭവിച്ചിരുന്നു. അതേസമയം മണ്ണിടിച്ചലിന് സാധ്യത ഉള്ളതിനാൽ ഇവിടത്തെ 14 പേരേയും ഒഴിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+