കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസർഗോഡിന് ആശ്വാസം; 2 പേർക്ക് ഇന്ന് കൊവിഡ്!! 8 പേർക്ക് കൊവിഡ് നെഗറ്റീവ്

  • By Aami Madhu
Google Oneindia Malayalam News

കാസർഗോഡ്; ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. ജൂണ്‍ 14 ന് കുവൈത്തില്‍ നിന്നെത്തിയ 34 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശി, ജൂണ്‍ ഒമ്പതിന് ഖത്തറില്‍ നിന്നെത്തിയ 24 വയസുള്ള പടന്ന പഞ്ചായത്ത് സ്വദേശിനി എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. ഇരുവരും പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

1592315419

ഇന്ന് ജില്ലയിൽ 8 പേർ കൂടി രോഗമുക്തി നേടി. കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന എട്ട് പേര്‍ക്ക് കോവിഡ് നെഗറ്റീവായി. മെയ് 14 ന് കോവിഡ് സ്ഥിരീകരിച്ച 30 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, മെയ് 22 ന് കോവിഡ് പോസിറ്റീവായ 38, 36 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശികള്‍, മെയ് 22 ന് കോവിഡ് പോസിറ്റീവായ 42 വയസുള്ള മുളിയാര്‍ പഞ്ചായത്ത് സ്വദേശി, മെയ് 25 ന് രോഗം സ്ഥിരീകരിച്ച 62 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, മെയ് 27 ന് കോവിഡ് പോസിറ്റീവായ 56 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, മെയ് 28 ന് രോഗം സ്ഥിരീകരിച്ച 42 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി(എല്ലാവരും മഹാരാഷ്ട്രയില്‍ നിന്ന് വന്നവര്‍), ചെന്നൈയില്‍ നിന്ന് വന്ന് മെയ് 17 ന് രോഗം സ്ഥിരീകരിച്ച 25 വയസുള്ള പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് നെഗറ്റീവായത്.

നിലവിൽ ജില്ലയില്‍ 3528 പേരാണ് നിരീക്ഷണത്തിലുള്ളത്.വീടുകളില്‍ 3198 പേരും സ്ഥാപന നിരീക്ഷണത്തില്‍ 330 പേരുമാണ് ഉള്ളത്. പുതിയതായി 210 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 383 പേരുടെ ഫലം ലഭിക്കാനുണ്ട്. 711 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി 55 പേരെയും വീടുകളില്‍ 701 പേരെയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.

Recommended Video

cmsvideo
മഴയില്ല; മലമ്പുഴ ഡാം തുറക്കണമെന്ന് കർഷകർ

ഭീതി ഒഴിയാതെ പാലക്കാട്; ഇന്ന് 6 പേർക്ക് രോഗം! സമ്പർക്കത്തിലൂടെ ഒരാൾക്ക് രോഗംഭീതി ഒഴിയാതെ പാലക്കാട്; ഇന്ന് 6 പേർക്ക് രോഗം! സമ്പർക്കത്തിലൂടെ ഒരാൾക്ക് രോഗം

വീണാ വിജയന്റെ വിവാഹത്തിൽ പങ്കെടുത്ത ഹാഷിം; അനിൽ അക്കരയും സന്ദീപും തമ്മിൽ വാക് പോര്വീണാ വിജയന്റെ വിവാഹത്തിൽ പങ്കെടുത്ത ഹാഷിം; അനിൽ അക്കരയും സന്ദീപും തമ്മിൽ വാക് പോര്

ചൈനീസ് പക്ഷത്തും ആൾനാശം!! വെളിപ്പെടുത്തി ചൈനീസ് പത്രാധിപർ! ഇന്ത്യയെ ചൈന ഭയക്കുന്നില്ലെന്ന് ട്വീറ്റ്ചൈനീസ് പക്ഷത്തും ആൾനാശം!! വെളിപ്പെടുത്തി ചൈനീസ് പത്രാധിപർ! ഇന്ത്യയെ ചൈന ഭയക്കുന്നില്ലെന്ന് ട്വീറ്റ്

ചെയർമാൻ ഇടപെട്ടു; മധുപാലിന്റെ വീട്ട് ബിൽ 5714 ൽ നിന്ന് 300 ആയി!! വിശദീകരണവുമായി കെഎസ്ഇബിചെയർമാൻ ഇടപെട്ടു; മധുപാലിന്റെ വീട്ട് ബിൽ 5714 ൽ നിന്ന് 300 ആയി!! വിശദീകരണവുമായി കെഎസ്ഇബി

English summary
2 more covid cases in kasargod today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X