കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലയാളികള്‍ ഉള്‍പ്പെടെ 23 പേര്‍ ഇന്തോനേഷ്യയില്‍ അഞ്ചരമാസമായി തടങ്കലില്‍; രക്ഷപ്പെടുത്താന്‍ കേന്ദ്രം ഇടപെടുമെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് ഇന്തോനേഷ്യയില്‍ മലയാളികള്‍ ഉള്‍പ്പെടെ 23 ഇന്ത്യക്കാര്‍ അഞ്ചര മാസമായി കരുതല്‍ തടങ്കലില്‍. ഷിപ്പിംഗ് ജീവനക്കാരായ മൂന്ന് കാസര്‍കോട് സ്വദേശികളും ഒരു പാലക്കാട് സ്വദേശിയുമടങ്ങുന്ന സംഘം സഹായമഭ്യര്‍ത്ഥിച്ച് വിഡിയോ സന്ദേശം അയച്ചു. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ വിദേശകാര്യ വകുപ്പ് മന്ത്രിക്കുള്‍പ്പടെ നിവേദനം നല്‍കി.

<strong>രണ്ടും കല്‍പ്പിച്ച് കോണ്‍ഗ്രസ്!! വീണ്ടും സുപ്രീം കോടതിയില്‍ ഹരജി! ഇനി നിര്‍ണായകം</strong>രണ്ടും കല്‍പ്പിച്ച് കോണ്‍ഗ്രസ്!! വീണ്ടും സുപ്രീം കോടതിയില്‍ ഹരജി! ഇനി നിര്‍ണായകം

അതേസമയം ഇന്തോനേഷ്യന്‍ നാവികസേനയുടെ പിടിയിലായ കാസര്‍കോട് സ്വദേശികള്‍ അടക്കമുള്ളവരുടെ മോചനത്തിനായി കേന്ദ്രം ഇടപെടുന്നതായി കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് എംടി എസ്ജി പേഗോസ് എന്ന ആംഗ്ലോ ഈസ്റ്റര്‍ ഷിപ്പിംഗ് കമ്പനിയുടെ കപ്പല്‍ സിംഗപ്പൂരിനടുത്ത് വച്ച് ഇന്തോനേഷ്യന്‍ നാവികസേന പിടികൂടിയത്. കാസര്‍കോട് സ്വദേശികളായ മൂസക്കുഞ്ഞി, കലന്തര്‍, അനൂപ് തേജ്, പാലക്കാട് സ്വദേശി വിപിന്‍ രാജ് എന്നിവരും ഗോവ, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും തടങ്കലില്‍ കഴിയുന്നുണ്ട്.

Indians deatined in Indionesia


അതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ചാണ് ഈ കപ്പല്‍ നാവികസേന തടഞ്ഞുവെച്ചത്. ഭക്ഷണവും വെള്ളവും മരുന്നും കിട്ടാതെ ദുരിതത്തിലാണെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. ഇത് ശ്രദ്ധയില്‍പെട്ടാണ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നതിനുള്ള സാഹചര്യമൊരുങ്ങിയിരിക്കുന്നത്. വിവരം അറിഞ്ഞയുടന്‍ തന്നെ സംഭവത്തിന്റെ ഗൗരവം ബി.ജെ.പി ജില്ലാനേതൃത്വം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും പ്രശ്‌നപരിഹാരത്തിന് അടിയന്തിര ഇടപെലുണ്ടാകുമെന്നും ജില്ലാ പ്രസിഡണ്ട് കെ. ശ്രീകാന്ത് പറഞ്ഞു.

English summary
23 Indians including Malayalees detained for five months in Indonesia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X