കാസർഗോഡ് കടുത്ത ആശങ്ക; കുതിച്ച് ഉയർന്ന് കൊവിഡ് രോഗികൾ!! ഇന്ന് 236 പേർക്ക് രോഗം
കാസർഗോഡ്; ജില്ലയില്‍ 236 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 225 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ആറ് പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 70 പേർക്കാണ് ഇന്ന് രോഗമുക്തി.
വീടുകളില്‍ 5147 പേരും സ്ഥാപനങ്ങളില്‍ 911 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6058 പേരാണ്. പുതിയതായി 269 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1490 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 973 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 685 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 140 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 190 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

5614 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 571 പേര്‍ വിദേശത്ത് നിന്നെത്തിയവരും 411 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 4636 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 4114 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 42 ആയി.
Recommended Video

അതേസമയം രോഗലക്ഷണമില്ലാത്ത കോവിഡ് രോഗികളെ വീടുകളില്‍ കിടത്തി ചികിത്സിക്കുന്ന ആരോഗ്യവകുപ്പിന്റെ പദ്ധതി പ്രകാരം ജില്ലയില്‍ ഇതുവരെയായി വീടുകളില്‍ കിടത്തി ചികിത്സിക്കുന്ന രോഗികളുടെ എണ്ണം 1000 കവിഞ്ഞു.സെപ്തംബര്‍ മൂന്ന് ഉച്ചയ്ക്ക് മൂന്ന് വരെയുള്ള കണക്കുകള്‍ പ്രകാരം,ഇതുവരെയായി ജില്ലയില്‍ രോഗലക്ഷണമില്ലാത്ത 1006 കോവിഡ് രോഗികളെയാണ് വീടുകളില്‍ കിടത്തി ചികിത്സിച്ചു കൊണ്ടിരിക്കുന്നത്.ഇവരില്‍ 311 പേര്‍ രോഗവിമുക്തി നേടുകയും ചെയ്തിട്ടുണ്ട്.രോഗലക്ഷണമില്ലാത്ത കോവിഡ് രോഗികളെ വീടുകളില്‍ കിടത്തി ചികിത്സിക്കുന്ന ബൃഹത്തായ പദ്ധതി സംസ്ഥാനതലത്തില്‍ തന്നെ ആദ്യമായി നടപ്പാക്കിയതും കാസര്‍കോട് ജില്ലയില്‍ ആണ് .












Click it and Unblock the Notifications