കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസർഗോഡ് കടുത്ത ആശങ്ക; കുതിച്ച് ഉയർന്ന് കൊവിഡ് രോഗികൾ!! ഇന്ന് 236 പേർക്ക് രോഗം

Google Oneindia Malayalam News

കാസർഗോഡ്; ജില്ലയില്‍ 236 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 225 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ആറ് പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 70 പേർക്കാണ് ഇന്ന് രോഗമുക്തി.

വീടുകളില്‍ 5147 പേരും സ്ഥാപനങ്ങളില്‍ 911 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6058 പേരാണ്. പുതിയതായി 269 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1490 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 973 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 685 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 140 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 190 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

kasargod corona

5614 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 571 പേര്‍ വിദേശത്ത് നിന്നെത്തിയവരും 411 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 4636 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 4114 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 42 ആയി.

Recommended Video

cmsvideo
പാലക്കാട് നല്ലേപ്പള്ളി കോൺഗ്രസ് കമ്മിറ്റി ഓഫീസ് സിപിഎം പ്രവർത്തകർ തല്ലി തകർത്തു

'സാത്താന്റെ സന്തതി';നെറിയുമുള്ള രാഷ്ട്രീയപ്രവര്‍ത്തനമല്ല,'അടാട്ടെ പഴയ സഖാക്കളോട് ചോദിച്ചാല്‍ അറിയാം''സാത്താന്റെ സന്തതി';നെറിയുമുള്ള രാഷ്ട്രീയപ്രവര്‍ത്തനമല്ല,'അടാട്ടെ പഴയ സഖാക്കളോട് ചോദിച്ചാല്‍ അറിയാം'

അതേസമയം രോഗലക്ഷണമില്ലാത്ത കോവിഡ് രോഗികളെ വീടുകളില്‍ കിടത്തി ചികിത്സിക്കുന്ന ആരോഗ്യവകുപ്പിന്റെ പദ്ധതി പ്രകാരം ജില്ലയില്‍ ഇതുവരെയായി വീടുകളില്‍ കിടത്തി ചികിത്സിക്കുന്ന രോഗികളുടെ എണ്ണം 1000 കവിഞ്ഞു.സെപ്തംബര്‍ മൂന്ന് ഉച്ചയ്ക്ക് മൂന്ന് വരെയുള്ള കണക്കുകള്‍ പ്രകാരം,ഇതുവരെയായി ജില്ലയില്‍ രോഗലക്ഷണമില്ലാത്ത 1006 കോവിഡ് രോഗികളെയാണ് വീടുകളില്‍ കിടത്തി ചികിത്സിച്ചു കൊണ്ടിരിക്കുന്നത്.ഇവരില്‍ 311 പേര്‍ രോഗവിമുക്തി നേടുകയും ചെയ്തിട്ടുണ്ട്.രോഗലക്ഷണമില്ലാത്ത കോവിഡ് രോഗികളെ വീടുകളില്‍ കിടത്തി ചികിത്സിക്കുന്ന ബൃഹത്തായ പദ്ധതി സംസ്ഥാനതലത്തില്‍ തന്നെ ആദ്യമായി നടപ്പാക്കിയതും കാസര്‍കോട് ജില്ലയില്‍ ആണ് .

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; സർക്കാരിന് വെല്ലുവിളി!! സജ്ജമെന്ന് യുഡിഎഫ്,എതിർപ്പുമായി ബിജെപികേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; സർക്കാരിന് വെല്ലുവിളി!! സജ്ജമെന്ന് യുഡിഎഫ്,എതിർപ്പുമായി ബിജെപി

'ബിജെപി പ്രവർത്തകരുടെ വീടുകളിൽ പ്രത്യേക അടയാളങ്ങൾ : സിപിഎം ആസൂത്രിത കലാപത്തിന് തയ്യാറെടുക്കുന്നു''ബിജെപി പ്രവർത്തകരുടെ വീടുകളിൽ പ്രത്യേക അടയാളങ്ങൾ : സിപിഎം ആസൂത്രിത കലാപത്തിന് തയ്യാറെടുക്കുന്നു'

രേഖകൾ ഇല്ലാതെ പാതയോര കച്ചവടം; 3 മുതൽ 5 ലക്ഷം രൂപ വരെ പിഴ, മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്രേഖകൾ ഇല്ലാതെ പാതയോര കച്ചവടം; 3 മുതൽ 5 ലക്ഷം രൂപ വരെ പിഴ, മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

English summary
236 New Covid Cases Reported In Kasargod Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X