കാസർഗോഡ് ഇന്ന് 243 പേർക്ക് കൂടി സമ്പർക്കത്തിലൂടെ കൊവിഡ്; 228 പേർക്ക് രോഗമുക്തി
കാസർഗോഡ്: ജില്ലയിൽ ഇന്ന് 251 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.. 4 ആരോഗ്യപവർത്തകർ ഉൾപ്പെടെ 243 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വീടുകളില്‍ 3967 പേരും സ്ഥാപനങ്ങളില്‍ 902 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4869 പേരാണ്. പുതിയതായി 298 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1475 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു.
309 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 263 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 280 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 564 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

കോവിഡ് ചികിത്സയിലുണ്ടായിരുന്ന 228 പേര്‍ക്ക് ഇന്ന് രോഗം ഭേദമായെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു. ഇതോടെ ഇതു വരെ രോഗം ഭേദമായവരുടെ എണ്ണം 13458 ആയി.
അതേസമയം സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1399, കോഴിക്കോട് 976, തൃശൂര്‍ 862, എറണാകുളം 730, തിരുവനന്തപുരം 685, കൊല്ലം 540, കോട്ടയം 514, കണ്ണൂര്‍ 462, ആലപ്പുഴ 385, പാലക്കാട് 342, കാസര്‍ഗോഡ് 251, പത്തനംതിട്ട 179, ഇടുക്കി 162, വയനാട് 144 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.












Click it and Unblock the Notifications