Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസർഗോഡ് കൊവിഡ് കേസുകൾ ഉയരുന്നു; 276 പേർക്ക് ഇന്ന്!! 83 പേർക്ക് കൂടി രോഗം ഭേദമായി

കാസർഗോഡ്; ജില്ലയില്‍ ഇന്ന് 276 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. ഇന്ന് 83 പേര്‍ക്ക് രോഗം ഭേദമായി.കോവിഡ് ബാധിച്ച് ജില്ലയില്‍ നിലവില്‍ ചികിത്സയില്‍ ഉള്ളത് 1651 പേരാണ്.ജില്ലയില്‍ ഇതുവരെയായി 5890 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.ഇവരില്‍ 4197 പേര്‍ ഇതുവരെയായി രോഗവിമുക്തരായിട്ടുണ്ട്.

corona

Recommended Video

cmsvideo
    സ്വർണ്ണ കള്ളക്കടത്ത്;മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷന്റെ ഉപവാസം

    കോവിഡ് 19 നുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5981 പേരാണ്.ഇവരില്‍ 4951 പേര്‍ വീടുകളിലും 1030 പേര്‍ സ്ഥാപനങ്ങളിലുമാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 279 പേരെ കൂടി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.ഇന്ന് 356 പേര്‍ കൂടി നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു.
    *ചികിത്സയില്‍ ഉള്ളത് 1651 പേര്‍*
    കോവിഡ് ബാധിച്ച് ജില്ലയില്‍ നിലവില്‍ ചികിത്സയില്‍ ഉള്ളത് 1651 പേരാണ്.ജില്ലയില്‍ ഇതുവരെയായി 5890 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.ഇവരില്‍ 4197 പേര്‍ ഇതുവരെയായി രോഗവിമുക്തരായിട്ടുണ്ട്.
    *659 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്*
    ഇനി 659 സാമ്പിളുകളുടെ കൂടി പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.സെന്റിനല്‍ സര്‍വ്വേയടക്കം ഇന്ന് 1305 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.ഇതില്‍ 293 എണ്ണം ആര്‍ ടി പി സിആര്‍ പരിശോധനകളും 1012 എണ്ണം ആന്റിജന്‍ പരിശോധനകളും ആണ്.ഇതുവരെയായി 65637 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
    ഇതുവരെ ജില്ലയിൽ 42 പേർ കോവി ഡ് ബാധിച്ച് മരിച്ചു. ഇതുവരെ ആകെ 65637 സാമ്പിളുകളാണ് പരിശോധിച്ചത്.
    *ഇന്ന് 83 പേര്‍ക്ക് രോഗം ഭേദമായി*
    ജില്ലയില്‍ ഇന്ന് 83 പേര്‍ക്ക് രോഗം ഭേദമായി.രോഗം ഭേദമായവരുടെ പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്ക്
    തൃക്കരിപ്പൂര്‍-ഒന്ന്
    വലിയപ്പറമ്പ-മൂന്ന്
    മധൂര്‍-എട്ട്
    പുല്ലൂര്‍-പെരിയ-നാല്
    കുമ്പള-അഞ്ച്
    പള്ളിക്കര-നാല്
    കാഞ്ഞങ്ങാട്-നാല്
    ചെമ്മനാട്-രണ്ട്
    കയ്യൂര്‍-ചീമേനി-നാല്
    അജാനൂര്‍-എട്ട്
    കാസര്‍കോട്-നാല്
    മംഗല്‍പ്പാടി-അഞ്ച്
    ഉദുമ-ആറ്
    മുളിയാര്‍-ഒന്ന്
    ചെങ്കള-ആറ്
    പിലിക്കോട്-നാല്
    പടന്ന-നാല്
    കാറഡുക്ക-അഞ്ച്
    കോടോം-ബേളൂര്‍-രണ്ട്
    പുത്തിഗെ-ഒന്ന്
    മടിക്കൈ-ഒന്ന്
    മഞ്ചേശ്വരം-ഒന്ന്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+