Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസർഗോഡ് 7 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്; ഇന്ന് 28 പേർക്ക് രോഗം!! ആർക്കും രോഗമുക്തിയില്ല

കാസർഗോഡ്; ജില്ലയിൽ ഇന്ന് 28 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശത്ത് നിന്ന് വന്നവരും 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണെന്ന് ഡിഎംഒ ഡോ എ വി രാംദാസ് അറിയിച്ചു. രോഗികളുടെ വിവരങ്ങൾ ഇങ്ങനെ

വിദേശത്ത് നിന്ന് വന്നവര്‍-ജൂണ്‍ 16 ന് ഷാര്‍ജയില്‍ നിന്ന് വന്ന 64 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 20 ന് ദുബായില്‍ നിന്ന് വന്ന 39 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 11 ന് കുവൈത്തില്‍ നിന്ന് വന്ന 64 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി ,ജൂണ്‍ 22 ന് ഷാര്‍ജയില്‍ നിന്ന് വന്ന 39 വയസുള്ള പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശി , ജൂണ്‍ 20 ന് ദുബായില്‍ നിന്ന് വന്ന 31 വയസുള്ള കോടോംബേളൂര്‍ പഞ്ചായത്ത് സ്വദേശി ,ജൂണ്‍ 30 ന് ദുബായില്‍ നിന്ന് വന്ന 23 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി , ജൂണ്‍ 20 ന് ദുബായില്‍ നിന്ന് വന്ന 33 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി , ജൂണ്‍ 25 ന് ഖത്തറില്‍ നിന്ന് വന്ന 43 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി, ജൂണ്‍ 25 ന് ദുബായില്‍ നിന്ന് വന്ന 27 വയസുള്ള പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശി, ജൂലൈ രണ്ടിന് കുവൈത്തില്‍ നിന്ന് വന്ന 48 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി

coronavirus51-15929

സമ്പർക്കം-മംഗളൂരുവില്‍ നിന്ന് വന്ന ജൂണ്‍ 30 ന് വന്ന 41 വയസുള്ള മീഞ്ച സ്വദേശി, വോര്‍ക്കാടി പഞ്ചായത്തിലെ 13 വയസുള്ള ആണ്‍ കുട്ടി,ജൂലൈ 2 ന് എറണാകുളത്ത് നിന്ന് ടാക്‌സി കാറില്‍ വന്ന 24 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, സമൂഹ അടുക്കളയില്‍ ജോലി ചെയ്തിരുന്ന 47 വയസുള്ള മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശിനി , സമൂഹ അടുക്കളയില്‍ ജോലി ചെയ്തിരുന്ന 44 വയസുള്ള മീഞ്ച പഞ്ചായത്ത് സ്വദേശി, ഹോസങ്കടിയിലെ സ്വകാര്യ ലാബ് ടെക്‌നീഷന്മാരായ 21 വയസുള്ള മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശിനി , 21 വയസുള്ള വോര്‍ക്കാടി പഞ്ചായത്ത് സ്വദേശിനി , 26 വയസുള്ള പൈവളിഗെ പഞ്ചായത്ത് സ്വദേശിനി

ഇതരസംസ്ഥാനത്ത് നിന്ന് വന്നവര്‍-ജൂണ്‍ 28 ന് മഹാരാഷ്ട്രയില്‍ നിന്ന് വന്ന 51 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി, ജൂണ്‍ 30 ന് മംഗളൂരുവില്‍ നിന്ന് വന്ന 41 വയസുള്ള മീഞ്ച പഞ്ചായത്ത് സ്വദേശി, ജൂണ്‍ 23 ന് മഹാരാഷ്ട്രയില്‍ നിന്ന് വന്ന 36 വയസുള്ള എന്‍മകജെ പഞ്ചായത്ത് സ്വദേശിനി, ജൂണ്‍ 29 ന് ബംഗളൂരുവില്‍ നിന്ന് വന്ന 47 വയസുള്ള മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്വദേശി,ജൂണ്‍ 30 ന് മംഗളൂരുവില്‍ നിന്ന് വന്ന 40 വയസുള്ള മധുര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 29 ന് മംഗളൂരുവില്‍ നിന്ന് വന്ന 53 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, ജൂണ്‍ 29 ന് മംഗളൂരുവില്‍ നിന്ന് പിക്ക് വാനില്‍ വന്ന മുളിയാര്‍ പഞ്ചായത്തിലെ 35, 30 വയസുള്ള സഹോദരങ്ങള്‍, മംഗളൂരുവില്‍ നിന്ന് ബൈക്കില്‍ വന്ന 22 വയസുള്ള മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശി, ജൂണ്‍ 30 ന് ബംഗളൂരുവില്‍ നിന്ന് വന്ന 43 വയസുള്ള മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശി, ജൂണ്‍ 29 ന് ബംഗളൂരുവില്‍ നിന്ന് വന്ന 34 വയസുള്ള മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്വദേശിനി

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7230 പേര്‍-വീടുകളില്‍ 6902 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 328 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7230 പേരാണ്. പുതിയതായി 736 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 345 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 919 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 326 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+