Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസർഗോഡ് 7 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്; ഇന്ന് 295 പേർക്ക് കൂടി രോഗം

കാസർഗോഡ്; ജില്ലയിൽ 295 പേർക്ക് കൂടി കോ വിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ ഏഴ് ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 253 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5017 പേര്‍.വീടുകളില്‍ 3630 പേരും സ്ഥാപനങ്ങളില്‍ 1387 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5017 പേരാണ്. പുതിയതായി 310 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 230 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു.

kasargod

185 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 653 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 243 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 509 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 869, മലപ്പുറം 740, തൃശൂര്‍ 697, തിരുവനന്തപുരം 629, ആലപ്പുഴ 618, എറണാകുളം 480, കോട്ടയം 382, കൊല്ലം 343, കാസര്‍ഗോഡ് 295, പാലക്കാട് 288, കണ്ണൂര്‍ 274, പത്തനംതിട്ട 186, ഇടുക്കി 94, വയനാട് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 86 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4767 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 195 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 796, മലപ്പുറം 584, തൃശൂര്‍ 620, തിരുവനന്തപുരം 415, ആലപ്പുഴ 465, എറണാകുളം 378, കോട്ടയം 320, കൊല്ലം 315, കാസര്‍ഗോഡ് 246, പാലക്കാട് 203, കണ്ണൂര്‍ 224, പത്തനംതിട്ട 108, ഇടുക്കി 64, വയനാട് 29 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+