കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസർഗോഡ് ഇന്ന് 3 കൊവിഡ് മരണം; ജില്ലയിൽ ഇതുവരെ മരിച്ചത് 126 പേർ

Google Oneindia Malayalam News

കാസർഗോഡ്; ജില്ലയില്‍ 366 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 363 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 468 പേര്‍ക്കാണ് ഇന്ന് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

covid 19

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5294 പേര്‍
വീടുകളില്‍ 3702 പേരും സ്ഥാപനങ്ങളില്‍ 1592 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5294 പേരാണ്. പുതിയതായി 236 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3273 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 411 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 300 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 236 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 110 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

13926 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 807 പേര്‍ വിദേശത്ത് നിന്നെത്തിയവരും 612 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 12506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 9857 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 126 ആയി. നിലവില്‍ 3943 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 2462 പേര്‍ വീടുകളില്‍ ചികിത്സയിലാണ്.
ജില്ലയില്‍ മൂന്ന് കോവിഡ് മരണം
ചെറുവത്തൂര്‍ പഞ്ചായത്തിലെ 63 വയസുള്ള അബ്ദുള്‍ റഹ്മാന്‍, ചെങ്കള പഞ്ചായത്തിലെ 74 വയസുള്ള അഹമ്മദ് ഹാജി, കു്‌നപള പഞ്ചായത്തിലെ 63 വയസുള്ള സോമന്‍ എന്നിവരുടെ മരണം കോവിഡ് മരണമെന്ന് സ്ഥിരീകരിച്ചു.

 ചെന്നൈയുടെ പരാജയം; ധോണിയുടെ മകൾ സിവയ്ക്കെതിരെ ബലാത്സംഗ ഭീഷണിയും സൈബർ ആക്രമണവും ചെന്നൈയുടെ പരാജയം; ധോണിയുടെ മകൾ സിവയ്ക്കെതിരെ ബലാത്സംഗ ഭീഷണിയും സൈബർ ആക്രമണവും

വഴിയോരങ്ങളിലെ തട്ടുകടകളില്‍ നിന്നും ഇനി പാഴ്‌സല്‍ വിതരണം മാത്രംവഴിയോരങ്ങളിലെ തട്ടുകടകളില്‍ നിന്നും ഇനി പാഴ്‌സല്‍ വിതരണം മാത്രം

നിതീഷ് വിയർക്കും..എൻഡിഎയ്ക്ക് മുന്നിലെ വെല്ലുവിളികൾ ; ബിഹാറിലേക്ക് കളം മാറ്റാൻ രാഹുലും പ്രിയങ്കയുംനിതീഷ് വിയർക്കും..എൻഡിഎയ്ക്ക് മുന്നിലെ വെല്ലുവിളികൾ ; ബിഹാറിലേക്ക് കളം മാറ്റാൻ രാഹുലും പ്രിയങ്കയും

ഉദ്ദേശിച്ചത് പോലെ കാര്യങ്ങൾ നീങ്ങുന്നില്ല,വാരിയം കുന്നൻ വലിയ കാൻവാൻസിൽ നടക്കില്ലെന്ന് അലി അക്ബർ‌ഉദ്ദേശിച്ചത് പോലെ കാര്യങ്ങൾ നീങ്ങുന്നില്ല,വാരിയം കുന്നൻ വലിയ കാൻവാൻസിൽ നടക്കില്ലെന്ന് അലി അക്ബർ‌

English summary
3 Covid Deaths Confirmed in Kasaragod Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X