Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസർഗോഡ് നേരിയ ആശ്വാസം; ഇന്ന് 3 പേർക്ക് കൊവിഡ്; 4 പേർക്ക് രോഗമുക്തി

കാസർഗോഡ്; മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരും ഒരാള്‍ കല്‍ക്കട്ടയില്‍ നിന്നും വന്നതാണ്.
ജൂണ്‍ ഒമ്പതിന് കുവൈത്തില്‍ നിന്നെത്തിയ 21 വയസുള്ള മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശിനി, ജൂണ്‍ മൂന്നിന് അബുദാബിയില്‍ നിന്നെത്തിയ 38 വയസുള്ള മൂളിയാര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 10 ന് കല്‍ക്കട്ടയില്‍ നിന്ന് വന്ന 31 വയസുള്ള ബേഡഡുക്ക പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് ഇന്ന് കോവിഡ് പോസിറ്റിവായത്.

ജില്ലയില്‍ കോവിഡ് ചികിത്സയിലുണ്ടായിരുന്ന നാല് പേര്‍ക്ക് രോഗം ഭേദമായി. പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന രണ്ട് പേര്‍ക്കും കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രണ്ട് പേര്‍ക്കുമാണ് രോഗം ഭേദമായത്.

corona35-1

മഹാരാഷ്ട്രയില്‍ നിന്നെത്തി ജൂണ്‍ നാലിന് കോവിഡ് പോസിറ്റീവായ 47 വയസുള്ള പടന്ന പഞ്ചായത്ത് സ്വദേശി, സമ്പര്‍ക്കത്തിലൂടെ ജൂണ്‍ നാലിന് രോഗം സ്ഥിരീകരിച്ച 25 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി എന്നിവരും ദുബായില്‍ നിന്നെത്തി ജൂണ്‍ ആറിന് കോവിഡ് പോസിറ്റീവായ 39 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, എട്ട് വയസുള്ള കുമ്പള സ്വദേശി എന്നിവര്‍ക്ക് രോഗം ഭേദമായി

നിലവിൽ 3538 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ വീടുകളില്‍ 3196 പേരും സ്ഥാപന നിരീക്ഷണത്തില്‍ 342 പേരുമാണുള്ളത്. പുതിയതായി 20 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 243 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട. ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി 29 പേരെയും വീടുകളില്‍ 247 പേരെയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കൊവിഡ്; എറണാകുളം- 13 പേര്‍ക്കും, പത്തനംതിട്ട -11 പേര്‍ക്കും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, പാലക്കാട് 7 പേര്‍ക്കും, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ 5 പേര്‍ക്കും, കൊല്ലത്ത് 4 പേര്‍ക്കും, തൃശ്ശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 3 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ 2 പേര്‍ക്കും, തിരുവനന്തപുരം ( ജൂൺ 12 ന് മരണമടഞ്ഞത് ), വയനാട് ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+