കാസർഗോഡ് ഇന്ന് 38 പേർക്ക് കൊവിഡ്; 26 സമ്പർക്ക രോഗികൾ!! 53 പേർക്ക് രോഗമുക്തി
കാസർഗോഡ്; ജില്ലയില്‍ ഇന്ന് 38 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത രണ്ട് പോസിറ്റീവ് കേസുകള്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഏഴ് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും അഞ്ച് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്.

സമ്പര്‍ക്കം-ചെമ്മനാട് പഞ്ചായത്തിലെ 35, 11, 51, 7, 27, 19, 8, 12, 21 വയസുള്ള സ്ത്രീകള്‍ക്കും 15, 2, 4, 9, 6,17 വയസുള്ള പുരുഷന്മാര്‍ക്കുംപനത്തടി പഞ്ചായത്തിലെ 75, 38 വയസുള്ള സ്ത്രീകള്‍,മഞ്ചേശ്വരം പഞ്ചായത്തിലെ 13 വയസുള്ള ആണ്‍കുട്ടി,മംഗല്‍പാടി പഞ്ചായത്തിലെ 30 വയസുകാരി,ചെറുവത്തൂര്‍ പഞ്ചായത്തിലെ 37 കാരന്‍,കാസര്‍കോട് നഗരസഭയിലെ 35 കാരി,പള്ളിക്കര പഞ്ചായത്തിലെ 62 വയസുകാരന്‍,ചെങ്കള പഞ്ചായത്തിലെ 64, 60 വയസുള്ള സ്ത്രീകള്‍.
Recommended Video

ഉറവിടം അറിയാത്തവര്‍-ചെമ്മനാട് പഞ്ചായത്തിലെ 29 കാരി,കാസര്‍കോട് നഗരസഭയിലെ 46 കാരന്‍
വിദേശം-പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 30 കാരന്‍ (യു എ ഇ), 50 കാരന്‍ (കുവൈത്ത്)
ചെമ്മനാട് പഞ്ചായത്തിലെ 53 കാരി (സൗദി), 27 കാരന്‍ (ദുബായ്)
മംഗല്‍പാടി പഞ്ചായത്തിലെ 45 കാരന്‍ (സൗദി)
ഇതരസംസ്ഥാനം-മഞ്ചേശ്വരം പഞ്ചായത്തിലെ 35 കാരന്‍,കള്ളാര്‍ പഞ്ചായത്തിലെ 31,34 വയസുള്ള പുരുഷന്മാര്‍, 54 കാരി, മൂന്ന് വയസുള്ള പെണ്‍കുട്ടി
ചെറുവത്തൂര്‍ പഞ്ചായത്തിലെ 24 കാരി
കാസര്‍കോട് നഗരസഭയിലെ 25 കാരന്‍.
53 പേർക്കാണ് രോഗമുക്തി.കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് ഏഴ് പേരും ഉദയഗിരി സി എഫ് എല്‍ ടി സിയില്‍ നിന്ന് 15 പേരും പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഒരാള്‍ക്കും വിദ്യാനഗര്‍ സി എഫ് എല്‍ ടി സിയില്‍ നിന്ന് രണ്ടാളും പരവനടുക്കം സി എഫ് എല്‍ ടി സിയില്‍ നിന്ന് 28 പേരുമാണ് ഇന്ന് രോഗമുക്തരായത്
വീടുകളില്‍ 3284 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 1045 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4329 പേരാണ്. പുതിയതായി 314 പേരെ നീരിക്ഷണത്തിലാക്കി. 593 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 371 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.












Click it and Unblock the Notifications