കേരളത്തെ നടുക്കി കൂട്ടക്കൊലപാതകം! കാസർകോട് ഒരു കുടുംബത്തിലെ നാല് പേരെ വെട്ടിക്കൊന്നു!
കാസര്‍കോട്: കാസര്‍കോട് ജില്ലയെ നടുക്കി കൂട്ടക്കൊലപാതകം. ഒരു കുടുംബത്തിലെ നാല് പേരെ വെട്ടിക്കൊലപ്പെടുത്തി. പൈവളിക കനിയാലയിലെ ഒരു കുടുംബത്തിലെ നാല് പേരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ബന്ധുവായ ഉദയ് എന്ന യുവാവ് ആണ് കൊല നടത്തിയത്. ഇന്ന് സന്ധ്യയോടെയാണ് കൊലപാതകം നടന്നത്. കൊല നടത്തിയ ഉദയിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് പോലീസ് പറയുന്നത്.
ഉദയിന്റെ അമ്മയുടെ സഹോദരിയും മൂന്ന് സഹോദരന്മാരും ആണ് ക്രൂരമായ കൊലപാതകത്തിന് ഇരയായിരിക്കുന്നത്. ഉദയിന്റെ അമ്മാവന്മാരായ ബാബു, സദാശിവ, വിട്ല എന്നിവരും അമ്മായി ആയ ദേവകിയുമാണ് കൊല്ലപ്പെട്ടത്. വഴിത്തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് വിവരം. നേരത്തെ മുതൽക്കേ തന്നെ ബന്ധുക്കൾ തമ്മിൽ വഴിത്തർക്കമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. കൊലപാതകത്തിന് ശേഷം നാട്ടുകാർ ആണ് ഉദയിനെ പിടികൂടി പോലീസിനെ ഏൽപ്പിച്ചത്. ഉന്നത പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.

മഴു ഉപയോഗിച്ചാണ് ഉദയന്‍ കൊലപാതകം നടത്തിയത്. അമ്മാവനുമായാണ് പ്രതി വഴക്ക് ആരംഭിച്ചത്. വഴക്ക് മൂത്ത് സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ എത്തിയതോടെ ഉദയന്റെ അമ്മ വീട്ടില്‍ നിന്നും ഇറങ്ങിയോടി. ഈ സമയത്താണ് കയ്യില്‍ കിട്ടിയ മഴു ഉപയോഗിച്ച് ഉദയന്‍ എല്ലാവരേയും വെട്ടി വീഴ്ത്തിയത്. കൊല്ലപ്പെട്ട നാല് പേരും ഉദയനും അമ്മയും ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. കൊല്ലപ്പെട്ടത് 50 മുതല്‍ 70 വയസ്സ് വരെ പ്രായമുളളവരാണ്. ഉദയന്‍ നാല്‍പ്പത് വയസ്സുകാരനാണ്. ഉദയനെ പോലീസ് അറസ്റ്റ് ചെയ്തു. കൊവിഡ് കാലത്തെ ഈ കൂട്ടക്കൊല നാടിനെ നടക്കിയിരിക്കുകയാണ്.












Click it and Unblock the Notifications